എഡിറ്റര്‍
എഡിറ്റര്‍
അച്ഛന്റെ ഓര്‍മ്മകളിലൂടെയാണ് തന്റെ ജീവിതം: സെയ്ഫ്
എഡിറ്റര്‍
Saturday 16th June 2012 10:24am

ഷൂട്ടിംഗിന്റെ തിരക്കിലാണെങ്കിലും തന്റെ വീടുമായും കുടുംബവുമായും ബന്ധപ്പെട്ട എല്ലാ 
പരിപാടികളിലും പങ്കെടുക്കാന്‍ ബോളിവുഡ് സ്റ്റാര്‍ സെയ്ഫ് അലിഖാന്‍ എത്താറുണ്ട്.

മുന്‍ ക്രിക്കറ്റ് താരവും സെയ്ഫ് അലിഖാന്റെ അച്ഛനുമായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗടിയുടെ സ്മരണാര്‍ത്ഥം ഇന്നലെ ലണ്ടനിലെ മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് ഒരുക്കിയ അത്താഴവിരുന്നലാണ് സെയ്ഫ് കുടുംബസമേതം പങ്കെടുത്തത്.

ഇസ്താന്‍ബുള്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സെയ്ഫ് ലണ്ടനില്‍ എത്തിയത്. അമ്മയും സഹോദരിയും സെയ്ഫിന്റെ ഭാവിവധുവും ബോളിവുഡ് സുന്ദരിയുമായ കരീനകപൂറും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

തന്റെ അച്ഛന്റെ സ്മരണാര്‍ത്ഥം നടക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷിക്കുന്നതായി സെയ്ഫ് പറഞ്ഞു. അച്ഛന്റെ ഓര്‍മ്മകളിലൂടെ ജീവിക്കുന്ന ഒരാളാണ് താനെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു.

Advertisement