കൊച്ചി: മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ചോദ്യം ചെയ്തത്.

മോഹന്‍ലാലിനെ രാമേശ്വരത്തുവെച്ചും മമ്മൂട്ടിയെ ചെന്നൈയില്‍വെച്ചുമാണ് ചോദ്യം ചെയ്തത്.

വിശദമായ ചോദ്യംചെയ്യലിനായി ഇരുവരോടും ഇന്നുതന്നെ ഹാജരാവാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സിനിമയില്‍നിന്നും പരസ്യചിത്രങ്ങളില്‍നിന്നും ലഭിച്ച പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ നല്‍കാത്തതാണ്
റെയ്ഡിനുള്ള കാരണം. ആദായനികുതിയും വരവും തമ്മില്‍ വന്‍ അന്തരം ശ്രദ്ധയില്‍പെട്ടതാണ് ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡിന് കാരണമായത്.