ന്യൂഡല്‍ഹി: എച്ച്. ടി. എഫ്. സി ബാങ്ക് എ. ടി. എമ്മുകള്‍ വഴി ഇനി ഇന്‍കം ടാക്‌സ് ബില്ലുകള്‍ അടക്കാം. എച്ച്. ടി. എഫ്. സിയുടെ 115 ലക്ഷം ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് ഇനി അവരുടെ ഇന്‍കം ടാക്‌സ് പെയ്‌മെന്റുകള്‍ എ. ടി. എമ്മുകള്‍ വഴി അടയ്ക്കാവുന്ന സൗകര്യം ബുധനാഴ്ചയാണ് നിലവില്‍ വന്നത്.

ന്യൂ ഡല്‍ഹിയിലെ ബാങ്കിന്റെ ബ്രാഞ്ചില്‍ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് സി. ആര്‍. സുന്ദരമൂര്‍ത്തിയാണ് സേവനം ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ 5,998 എച്ച്. ഡി. എഫ്. സി ബാങ്കുകളിലെ 1,111 എ. ടി. എമ്മുകളില്‍ ഈ സേവനം ലഭിച്ചു തുടങ്ങും. സേവനം ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ എ. ടി. എം പെയ്‌മെന്റ് ഒപ്ഷന്‍ ആക്ടിവേറ്റ് ചെയ്യണം.

‘ഈ സേവനത്തിലൂടെ ബാങ്ക് അതിന്റെ നിരവധി കസ്റ്റമേഴ്‌സിനെ കൗണ്ടറുകള്‍ക്ക് മുന്‍പിലെ നീണ്ട ക്യൂവില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്തിരിക്കുന്നതെ’ന്ന് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു.