ഹൊബാര്‍ട്ട്: താന്‍ ഭാഗമായ ഏറ്റവും മികച്ച ഏകദിന വിജയമാണ് ഇന്നലത്തേതെന്ന് ഇന്ത്യന്‍ നായകന്‍ എം.എസ്. ധോനി. തുടക്കം മുതല്‍ തന്നെ അത്യന്തം ആവേശകരമായിരുന്നു മത്സരം. 40 ഓവറില്‍ 320 റണ്‍സ് നേടിയാല്‍ മാത്രമേ ഫൈനലില്‍ കളിക്കാനാവൂ എന്നതിനാല്‍ തന്നെ ആശങ്കയോടെയാണ് ഡ്രസ്സിംഗ് റൂമില്‍ ഇരുന്നത്. സച്ചിനും സെവാഗും അവസരത്തിനൊത്ത് കളിക്കാന്‍ തുടങ്ങിയത് സമ്മര്‍ദ്ദം തെല്ലുകുറച്ചു.

40 ഓവറില്‍ 321 റണ്‍സ് നേടുക എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല. ഇതിന് ആവശ്യമായ ഉജ്വലമായ തുടക്കമാണ് മുന്‍നിരക്കാരായ സെവാഗും ഗംഭീറും സച്ചിനും നല്‍കിയത്. ആദ്യ പത്തോവറില്‍ 90 റണ്‍സാണ് ഇന്ത്യ നേടിയത്. ഇയൊരു ഒഴുക്ക് മുന്നോട്ടു കൊണ്ടുപോവുക എന്ന ജോലിയെ പിന്നെ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും വിക്കറ്റ് നഷ്ടപ്പെടാന്‍ തുടങ്ങിയാല്‍ അത് കളിയെ ബാധിക്കും. എന്തായാലും അതുണ്ടായില്ല.

ബാറ്റിങ്ങിനയക്കുമ്പോള്‍ ശ്രീലങ്കയെ 250 റണ്‍സില്‍ താഴെ ഒതുക്കി നിര്‍ത്തണമെന്നായിരുന്നു വിചാരിച്ചത്. എന്നാല്‍, അതു നടന്നില്ല. 320 റണ്‍സ് എന്നത് ഇന്ത്യയുടെ കൊക്കിലൊതുങ്ങുന്ന സ്‌കോറായിരുന്നില്ല. എന്നിട്ടു അത് മറികടക്കാനായത് ആവേശം പകരുന്നുധോനി പറഞ്ഞു

ലങ്കയെ 270 റണ്‍സില്‍ താഴെ ഓള്‍ ഔട്ട് ആക്കാമെന്ന പ്രതീക്ഷയിലാണ് ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുക്കാതിരുന്നത്. എന്തായാലും സമ്മര്‍ദ്ദം തെല്ലുകുറഞ്ഞു. ഇനി ഷോപ്പിംഗും പരിശീലവുമായി വെള്ളിയാഴ്ച വരെ ഇരിക്കണമെന്നാണ് കരുതുന്നത്.- അദ്ദേഹം വ്യക്തമാക്കി.

Malayalam News

Kerala News In English