എഡിറ്റര്‍
എഡിറ്റര്‍
യാസര്‍ അറഫാത്തിനെ കൊന്നത് വിഷം നല്‍കി തന്നെ എന്ന് തെളിഞ്ഞു
എഡിറ്റര്‍
Thursday 7th November 2013 12:41am

arafat

ലണ്ടന്‍: പാലസ്തീന്‍ ജനതയുടെ ഇതിഹാസ  നായകനും മുന്‍ പ്രസിഡണ്ടുമായ യാസര്‍ അറഫാത്തിനെ കൊന്നത് വിഷം നല്‍കി തന്നെയാണെന്ന് തെളിഞ്ഞു.

യാസര്‍ അറഫാത്തിനെ കൊന്നത് മാരക വിഷം നല്‍കിയാണെന്നും തെളിവുകള്‍ തന്റെ വശമുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ സുഹ വ്യക്തമാക്കിയിരുന്നു.

മൃതദേഹാവശിഷ്ടങ്ങളുടെ സാംപിള്‍ പരിശോധനയില്‍ റേഡിയോ ആക്ടീവ് പൊളോണിയം ഉള്ളില്‍ ചെന്നതായി വ്യക്തമായെന്നും അവര്‍ പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ഭാതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് അണുവികിരണ മൂലകമായ പൊളോണിയത്തിന്റെ സാന്നിധ്യം ഉയര്‍ന്ന അളവില്‍ കണ്ടെത്തിയത്.

ഫ്രഞ്ച്, റഷ്യന്‍, സ്വിസ് തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധര്‍ നടത്തിയ പരിശോധനാഫലം ഉള്‍പ്പെടുന്ന 108 പേജുള്ള റിപ്പോര്‍ട്ട് അറഫാത്തിന്റെ ഭാര്യ സുഹയ്ക്ക നല്‍കിയിട്ടുണ്ടെന്നും അല്‍ ജസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

2004 നവംബര്‍ 11 നാണ് അറഫാത്ത് മരണമടഞ്ഞത്. അതിന് തൊട്ട് മുന്‍പുള്ള മാസം വരെ അദ്ദേഹത്തിന്റെ ആസ്ഥാനം ഇസ്രയേല്‍ സൈന്യത്താല്‍ വലയം ചെയ്യപ്പെട്ടിരുന്നു.

എന്നല്‍ ഒക്ടോാബര്‍ 12 ന് ഭക്ഷണം കഴിച്ചയുടന്‍ ശര്‍ദ്ദിച്ച അദ്ദേഹത്തെ ജോര്‍ദ്ദാനിലേക്ക് കൊണ്ട് പോവുകയും തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം പാരിസിലേക്ക് മാറ്റുകയുമായിരുന്നു.

ഭക്ഷണത്തില്‍ വിഷം നല്‍കിയതായിരിക്കാം അറഫാത്തിന്റെ മരണത്തിന് കാരണമെന്നാണ് പരക്കെയുള്ള സംസാരം.

ആണവശേഷിയുള്ള രാജ്യങ്ങള്‍ക്കോ അതിവൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞര്‍ക്കോ മാത്രമേ പൊളോണിയം ഉപയോഗിക്കാന്‍ കഴിയൂ എന്നതിനാല്‍ അറഫാത്തിന് ഇസ്രയേല്‍ വിഷം നല്‍കിയെന്നാണ് ആരോപണം.

Advertisement