Categories

സി.ബി.ഐക്ക് സ്വയം ഭരണാവകാശം നല്‍കാനാവില്ലെന്ന് കേന്ദ്രം

central-govt

ന്യൂദല്‍ഹി: സി.ബി.ഐ സ്വതന്ത്രമല്ലെന്നും സി.ബി.ഐക്ക് സ്വയം ഭരണാവകാശം നല്‍കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സുപ്രീം കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

സി.ബി.ഐ ഡയറക്ടര്‍ക്ക് കേന്ദ്ര സെക്രട്ടറി പദവി നല്‍കാനാവില്ലെന്നും കേന്ദ്രം അറിയിച്ചു.

അങ്ങനെയുണ്ടായാല്‍ അത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.

കല്‍ക്കരിപ്പാടം അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു.

കേസില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്ന് സിബിഐയും വ്യക്തമാക്കുകയിരുന്നു.

ഈ സാഹചര്യം പരിഗണിച്ചാണ് സിബിഐക്ക് സ്വയം ഭരണാവകാശം നല്‍കുന്നതിനെ കുറിച്ച് കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയത്.

എന്നാല്‍ സി.ബി.ഐ ഭരണഘടനാ  വിരുദ്ധമാണെന്ന് ഗുവാഹത്തി ഹൈക്കോടതി നവംബര്‍ ഏഴിന് നടത്തിയ വിധിയില്‍ സി.ബി.ഐക്ക് വേണ്ടി കേന്ദ്രം അപ്പീല്‍ നല്‍കിയിരുന്നു.

അപ്പീലിനെ തുടര്‍ന്ന് സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.

സി.ബി.ഐയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും സി.ബി.ഐയുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ട വിഷയം ഗൗരവത്തോട കാണുന്നുവെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നേരത്തേ അറിയിച്ചിരുന്നു.