Categories

ജഡ്ജിമാരെ അഭിസംബോധന ചെയ്യാന്‍ വിശേഷണങ്ങള്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

supreme-court-3

ന്യൂദല്‍ഹി:ജഡ്ജിമാരെ അഭിസംബോധന ചെയ്യുന്നതിന് മൈ ലോര്‍ഡ് യുവര്‍ ഓണര്‍ പോലുള്ള വിശേഷണങ്ങള്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. ഇത്തരം വിശേഷണങ്ങള്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിച്ചിട്ടില്ല.

മാന്യമായ ഏത് അഭിസംബോധനയും ആകാം. അതേസമയം ഈ വിശേഷണങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കൊളോണിയല്‍ കാലത്തിന്റെയും അടിമത്വത്തിന്റെയും ബാക്കി പത്രങ്ങളാണ് ഇത്തരം വിശേഷണങ്ങള്‍ എന്ന് കാണിച്ചുള്ള പൊതുതാല്‍പ്പര്യ ഹരജിയിന്‍മേല്‍ പരാമര്‍ശിക്കുകയായിരുന്നു കോടതി.

ഏതെങ്കിലും ഒരു രീതിയിലേ അഭിസംബോധന ചെയ്യാവൂ എന്ന് ഉത്തരവിറക്കാനാകില്ലെന്നും  അഭിസംബോധന ചെയ്യുന്ന കാര്യം നിശ്ചയിക്കേണ്ടത് അഭിഭാഷകനാണെന്നും കോടതി വ്യക്തമാക്കി.

ജഡ്ജിമാരെ അഭിസംബോധന ചെയ്യുന്നതിന് യുവര്‍ ഒണര്‍, മൈ ലോര്‍ഡ് പോലുള്ള വിശേഷണങ്ങള്‍  ഉപയോഗിക്കില്ലെന്ന് 2006ല്‍ ബാര്‍ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു.

കോടതിവിധിയിലൂടെ മാത്രമേ ഇത്തരം അഭിസംബോധനകള്‍ മാറ്റാനാകൂ എന്ന് കാണിച്ചുള്ള അഭിഭാഷകന്റെ ഹരജി കോടതി തള്ളി. കോടതിയെ മാന്യതയോടെയും ബഹുമാനത്തോടെയും അഭിസംബോധന ചെയ്യണമെന്നേയുള്ളുവെന്നും കോടകതി വ്യക്തമാക്കി.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന