എഡിറ്റര്‍
എഡിറ്റര്‍
മതം നോക്കിയല്ല കുറ്റവാളിയെ നിശ്ചയിക്കുക: മോഡി
എഡിറ്റര്‍
Sunday 12th January 2014 7:58pm

modi-5

ഗാന്ധിനഗര്‍: മതം നോക്കിയല്ല കുറ്റവാളികളെ നിശ്ചയിക്കാറെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി.

ന്യൂനപക്ഷങ്ങളെ അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു മോഡി.

ഷിന്‍ഡെയുടെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസിന്റേത് വോട്ടു ബാങ്ക് രാഷ്ട്രീയമാണെന്നും മോഡി ആരോപിച്ചു.

ന്യൂനപക്ഷങ്ങളെ അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നേരത്തേ ഷിന്‍ഡെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

Advertisement