എഡിറ്റര്‍
എഡിറ്റര്‍
പ്രൃഥ്വിരാജിനും ആന്‍ഡ്രിയക്കുമൊപ്പം മലയാളത്തില്‍ തുടങ്ങാന്‍ കഴിഞ്ഞത് ഭാഗ്യം: നന്ദിത
എഡിറ്റര്‍
Tuesday 14th January 2014 12:12am

nanditha

ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ മലയാള സിനിമക്കൊരു പുതുമുഖത്തെക്കൂടി ലഭിച്ചിരിക്കുകയാണ്.

ഹൈദ്രാബാദുകാരിയായ നന്ദിത പ്രൃഥ്വിരാജിനും ആന്‍ഡ്രിയക്കുമൊപ്പം മലയാളത്തില്‍ തുടക്കം കുറിക്കാന്‍ കഴിഞതിന്റെ സന്തോഷത്തിലാണ്.

‘ എന്റെ ആദ്യ മലയാളചിത്രത്തില്‍ തന്നെ പ്രൃഥ്വിരാജിനും ആന്‍ഡ്രിയക്കുമൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. പ്രൃഥിരാജ് മലയാളത്തിലും ആന്‍ഡ്രിയ തമിഴിലും വലിയ താരങ്ങളാണ്.’

രണ്ടുപേരും ഭാഷയില്‍ തന്നെ ഏറെ സഹായിച്ചുവെന്നും താന്‍ അവര്‍ക്കൊപ്പം വളരെ ആസ്വദിച്ചാണ് സിനിമ ചെയ്തതെന്നും നന്ദിത പറഞ്ഞു.

സിനിമയുടെ തിരക്കഥയുടെ മികവനുസരിച്ചാണ് താന്‍ സിനിമ തിരഞ്ഞെടുക്കുന്നതെന്നും നന്ദിത കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലേക്ക് ജോലി തേടി പോകുന്ന മലയാളിപ്പെണ്‍കുട്ടിയുടെ വേഷമാണ് ലണ്ടന്‍ ബ്രിഡ്ജില്‍ നന്ദിതക്ക്. പ്രൃഥ്വിരാജിന്റെ ജോഡിയാണ് ചിത്രത്തില്‍ നന്ദിത പ്രത്യക്ഷപ്പെടുന്നത്.  പത്തൊമ്പതുകാരിയായ നന്ദിത തെലുങ്ക്-തമിഴ് ചിത്രങ്ങള്‍ ചെയ്യുന്നതിന്റെ തിരക്കിലാണിപ്പോള്‍.

Advertisement