ന്യൂദല്‍ഹി: ഹച്ചിസണുമായുള്ള കാരാറിനെത്തുടര്‍ന്ന് 11,218 കോടിരൂപ നികുതിയടക്കാന്‍ വോഡഫോണ്‍ ഗ്രൂപ്പിന് നിര്‍ദ്ദേശം. നികുതിയടക്കണമെന്നാവശ്യപ്പെട്ട് ഇന്‍കംടാക്‌സ് വകുപ്പാണ് കമ്പനിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. നികുതിചുമത്തുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കമ്പനിയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.

ഹച്ചിസണുമായി 2007ലായിരുന്നു വോഡഫോണ്‍ കാരറുണ്ടാക്കിയത്. തുടര്‍ന്നായിരുന്നു 1,2000 കോടിരൂപയുടെ നികുതിയടക്കണമെന്ന് നികുതിവകുപ്പ്
ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരേ കമ്പനി ആദ്യം ബോംബെ ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു. എന്നാല്‍ രണ്ടുകോടതികളും ഹരജി തള്ളുകയായിരുന്നു. 2007ലായിരുന്നു കമ്പനി ഹച്ചിസണുമായി കരാറുണ്ടാക്കിയത്.