എഡിറ്റര്‍
എഡിറ്റര്‍
ഇസൂസൂ പ്ലാന്റിന്റെ പണി തുടങ്ങി
എഡിറ്റര്‍
Friday 31st January 2014 1:47pm

isuzu1

ഡീസല്‍ എന്‍ജിന്‍ , കൊമേഴ്‌സ്യല്‍ വാഹനം , എസ്!യുവി എന്നിവയുടെ നിര്‍മാണത്തിലൂടെ ലോകപ്രശസ്തമായ ജപ്പാന്‍ കമ്പനി ഇസൂസൂവിന്റെ ആദ്യ ഇന്ത്യന്‍ നിര്‍മാണശാലയുടെ പണിതുടങ്ങി.

ഹൈദരാബാദിലെ ശ്രീ സിറ്റിയില്‍ സ്ഥാപിക്കുന്ന പ്ലാന്റില്‍ 2016 ഏപ്രിലില്‍ വാഹനനിര്‍മാണം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. എംയു  സെവന്‍ എസ്!യുവി , ഡി മാക്‌സ് പിക്ക് അപ്പ് എന്നീ മോഡലുകളായിരിക്കും തുടക്കത്തില്‍ ഇവിടെ ഉത്പാദിപ്പിക്കുക.

നിലവില്‍ ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്  മിത്!സുബിഷി പ്ലാന്റില്‍ എംയു 7 ഉത്പാദിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം പകുതിയോടെ ഇതേ പ്ലാന്റില്‍ നിര്‍മിച്ച ഡി മാക്‌സും വിപണിയിലെത്തും.

ശ്രീ സിറ്റിയിലെ പ്ലാന്റിന്റെ പണി പൂര്‍ത്തിയാകും വരെ ചെന്നൈയിലായിരിക്കും ഇസൂസൂവിന്റെ വാഹന ഉത്പാദനം.

മൂവായിരം കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പ്ലാന്റിന് പ്രതിവര്‍ഷം 1.20 ലക്ഷം വാഹനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടാകും. തുടക്കത്തില്‍ 50,000 എണ്ണമാണ് ഉത്പാദിപ്പിക്കുക. ഇസൂസൂ പ്ലാന്റില്‍ 2000  3000 പേര്‍ക്ക് തൊഴില്‍ നേടാനാവും.

2016 അവസാനത്തോടെ 60 ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനും ഇസൂസൂവിന് പദ്ധതിയുണ്ട്. നിലവില്‍ കൊച്ചി , ചെന്നൈ , ഹൈദരാബാദ് , കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഇസൂസൂവിന് ഷോറൂമുണ്ട്.

Autobeatz

Advertisement