എഡിറ്റര്‍
എഡിറ്റര്‍
ഇസൂസൂ കേരളത്തിലെത്തി
എഡിറ്റര്‍
Saturday 25th January 2014 11:03am

isuzu1

ജപ്പാന്‍ കമ്പനി ഇസൂസൂവിന്റെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ എംയു7 കേരളത്തില്‍ വില്‍പ്പനയ്‌ക്കെത്തി.

ഇതിനോടനുബന്ധിച്ച് കേരളത്തിലെ ആദ്യ ഇസൂസൂ ഷോറൂമും കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈറ്റിലയിലാണ് മണികണ്ഠന്‍ ഇസൂസു സ്ഥിതി ചെയ്യുന്നത്.

ടൊയോട്ട ഫോര്‍ച്യൂണര്‍ , മിത്!സുബിഷി പജേരോ സ്‌പോര്‍ട് , സങ്യോങ് റെക്സ്റ്റണ്‍ , ഫോഡ് എന്‍ഡേവര്‍ എന്നിവയ്ക്ക് എതിരാളിയായ ഏഴു സീറ്റര്‍ എസ്‌യുവിയാണ് എംയു 7. 161 ബിഎച്ച്പി  360 എന്‍എം ശേഷിയുള്ള മൂന്നു ലീറ്റര്‍ , നാലു സിലിണ്ടര്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന എംയു 7 ന് അഞ്ചു സ്പീഡ് മാനുവല്‍ , അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗീയര്‍ ബോക്‌സുകള്‍ ലഭ്യമാണ്. ഫോര്‍ച്യൂണറിനേക്കാള്‍ നീളവും വീല്‍ ബേസും ഇസൂസൂ എസ്.യുവിയ്ക്കുണ്ട്.

ലീറ്ററിന് 13.37 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.  എംയു7 ബിഎസ് 4 ന് 22.93 ലക്ഷം രൂപയും ബിഎസ് 3 ന് 22.63 ലക്ഷം രൂപയുമാണ് എക്‌സ്!ഷോറൂം വില. എംയു  7 ന്റെ ബുക്കിങ് പുതിയ ഷോറൂമില്‍ തുടങ്ങിയിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സുമായി സഹകരിച്ചാണ് ഇസൂസൂ ഇന്ത്യയില്‍ വണ്ടി നിര്‍മിക്കുന്നത്. പിക്ക് അപ്പ് ട്രക്കായ ഡി മാക്‌സും ഇസൂസൂ വിപണിയിലിറക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ സ്വന്തമായി പ്ലാന്റ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് ഇസൂസൂ.

മൂവായിരം കോടി രൂപ മുതല്‍മുടക്കുള്ള പ്ലാന്റിന്റെ നിര്‍മാണം 2016 ല്‍ പൂര്‍ത്തിയാകും. തുടക്കത്തില്‍ 50,000 വാഹനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഈ പ്ലാന്റിനു ശേഷിയുണ്ടാകും. പിന്നീടിത് ഒരു ലക്ഷം യൂണിറ്റായി ഉയര്‍ത്തും.

ദക്ഷിണമേഖലയിലേക്ക് വില്‍പ്പന വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസൂസൂ കൊച്ചിയിലെത്തിയത്. രണ്ടുവര്‍ഷത്തിനകം രാജ്യമൊട്ടാകെ 60 നഗരങ്ങളില്‍ കൂടി വില്‍പ്പനശാലകള്‍ തുടങ്ങാന്‍ ഇസൂസൂവിന് പദ്ധതിയുണ്ട്.

ദക്ഷിണേന്ത്യയില്‍ മധുര തിരുപ്പതി, വിശാഖപട്ടണം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ കൂടി ഫെബ്രുവരി 20 ഓടെ ഇസൂസുവിന്റെ വില്‍പ്പനശാലകള്‍ പ്രവര്‍ത്തനം തുടങ്ങും.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇസൂസൂവിന്റെ എംയു സെവന്‍ എസ്!യുവിയും ഡി മാക്‌സ് പിക്ക് അപ്പ് ട്രക്കും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത്. അധികം വൈകാതെ ഡി മാക്‌സും ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങും.

Autobeatz

Advertisement