എഡിറ്റര്‍
എഡിറ്റര്‍
ഇസൂസുവിന്റെ ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പ് ഹൈദരാബാദില്‍ പ്രവര്‍ത്തനം തുടങ്ങി
എഡിറ്റര്‍
Friday 15th February 2013 3:59pm

ഹൈദരാബാദ്: ജാപ്പാനീസ് വാഹനനിര്‍മ്മാതാക്കളായ ഇസുസുവിന്റെ ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പ് ഹൈദരാബാദില്‍ പ്രവര്‍ത്തനം തുടങ്ങി.

ഇസൂസു എസ്.യു.വിയായ എം.യു സെവന്‍, സിംഗിള്‍, പിക് അപ്പ് ട്രക്കായ ഡി മാക്‌സ് എന്നിവയാണ് ആദ്യഘട്ടത്തില്‍ പരീക്ഷണാര്‍ത്ഥം ഇന്ത്യന്‍ വിപണിയിലെത്തിക്കുക.

Ads By Google

ഇസൂസുവിനോട് ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കളുടെ പ്രതികരണമറിയാനാണ് ഇങ്ങനെ ഒരു ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം തുടങ്ങിയതെന്നാണ് സൂചന. ഇതിന് കിട്ടുന്ന പ്രതികരണത്തിനനുസായിച്ചിരിക്കും ഇസൂസുവിന്റെ ഇന്ത്യയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കോയമ്പത്തൂരിലും പുതിയ ഡീലര്‍ഷിപ്പ് ആരംഭിക്കാന്‍ ഇസൂസു പദ്ധതിയിടുന്നുണ്ട്.

നേരത്തെ ഇസൂസു ഫാക്ടറി നിര്‍മ്മിക്കാന്‍ ആന്ധ്രാപ്രദേശ് തിരഞ്ഞെടുത്തതായി അഭ്യൂഹം പരന്നെങ്കിലും കമ്പനി അത് നിഷേധിച്ചു. എന്നാല്‍ ഫാക്ടറി നിര്‍മ്മിക്കാന്‍  ആന്ധ്രാപ്രദേശ് ഉള്‍പ്പെയെടുള്ള സംസ്ഥാനങ്ങള്‍ പരിഗണനയിലാണെന്ന് കമ്പനി അറിയിച്ചു.

ടൊയോട്ട ഫോര്‍ച്യൂണര്‍ പോലുള്ള പ്രീമിയം എസ്.യു.വികളോടാണ് ഇസൂസു സെവന്‍ മത്സരിക്കുക. 23.75 ലക്ഷം രൂപയാണ് രൂപയാണ് ഇതിന്റെ ഷോറൂം വില.

എന്നാല്‍ ഒറ്റ ക്യാബിനുള്ള ഇസുസു ഡിമാക്‌സ് 6.87 ലക്ഷം രൂപക്കും  രണ്ട് ക്യാബിനുള്ള ഡി മാക്‌സിന് 8.09 ലക്ഷം രൂപക്കും  ലഭ്യമാകും.

Advertisement