എഡിറ്റര്‍
എഡിറ്റര്‍
സി.എം.പിയില്‍ കലാപം: എം.വി.ആര്‍ തന്നെ ജനറല്‍ സെക്രട്ടറിയെന്ന് അജീര്‍
എഡിറ്റര്‍
Thursday 9th January 2014 11:08am

cmp

തിരുവനന്തപുരം: സി.എം.പിയില്‍ കലാപം രൂക്ഷമാകുന്നു. സി.എം.പി ആക്ടിങ് സെക്രട്ടറിയായി കെ.ആര്‍ അരവിന്ദാക്ഷന്‍ ചുമതലയേറ്റതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

എം.വി.ആര്‍ തന്നെയാണ് ജനറല്‍ സെക്രട്ടറിയെന്ന് മുതിര്‍ന്ന നേതാവായ സി.എ.അജീര്‍ പറഞ്ഞു. പാര്‍ട്ടി പി.ബി യോഗം ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അസുഖത്തെ തുടര്‍ന്ന് സി.എം.പി. ജനറല്‍ സെക്രട്ടറി എം.വി. രാഘവന്‍ പൂര്‍ണവിശ്രമത്തില്‍ കഴിയുന്നതുകൊണ്ട് താത്കാലിക ചുമതല കെ.ആര്‍. അരവിന്ദാക്ഷന് നല്‍കാന്‍ കണ്ണൂരില്‍ ചേര്‍ന്ന സി.എം.പി. പൊളിറ്റ് ബ്യൂറോ യോഗമാണ് തീരുമാനിച്ചത്.

എന്നാല്‍ ഈ യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ സി.പി.ജോണ്‍, സി.എ.അജീര്‍, പാട്യം രാജന്‍ എന്നിവര്‍ പങ്കെടുത്തിരുന്നില്ല.

സി.എ. അജീറിനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാനും പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചിരുന്നു.

എന്നാല്‍ സി.എ അജീറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കെ.ആര്‍ അരവിന്ദാക്ഷന് അധികാരമില്ലെന്ന് മുതിര്‍ന്ന നേതാവ് സി.പി ജോണ്‍ പറഞ്ഞു.

അരവിന്ദാക്ഷനും സംഘവും സി.പി.എമ്മിന്റെ അച്ചാരം വാങ്ങി സി.എം.പിയെ സി.പി.എം പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി ജോണ്‍ വിഭാഗം ആരോപിച്ചു.

Advertisement