തിരുവനന്തപുരം:  അന്യസംസ്ഥാന ലോട്ടറികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ സംസ്ഥാന ലോട്ടറിയും നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്.  എന്നാല്‍ അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാറിനായിരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

അതിനിടെ സിക്കിം, ഭൂട്ടാന്‍ വ്യാജലോട്ടറികളുടെ നറുക്കെടുപ്പ് കൈരളിയില്‍ ലൈവായി സംപ്രേഷണം ചെയ്യുന്നത് കബിളിപ്പിക്കലാണെന്ന്  പി ടി തോമ­സ് എം പി പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി  കേ­ന്ദ്ര വാര്‍­ത്താ വിത­ര­ണ മന്ത്രി അം­ബി­കാ സോ­ണി­ക്ക് അദ്ദേഹം പ­രാ­തി നല്‍കി.

സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ നറുക്കെടുപ്പിന്റെ ഒരു മാസത്തേക്കുള്ള കാസെറ്റെടുത്ത് കൈരളി ചാനലിന് ലോട്ടറി മാഫിയ നല്‍കുക­യാ­ണ് ചെ­യ്യു­ന്നത്. ഇതാണ് ലൈവ് നറുക്കെ­ടു­പ്പെന്ന പേരില്‍ സംപ്രേഷണം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്നത് – പി ടി തോമസ് പറ­ഞ്ഞു.