Categories

ഡോ.കെ രാധാകൃഷ്ണന്‍ ഐ എസ് ആര്‍ ഒ മേധാവി

radakrishnanബാം­ഗ്ലൂര്‍ : ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ)യുടെ തലവ­നായി മലയാളിയായ ഡോ. കെ. രാധാകൃഷ്ണനെ നിയമി­ച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഡോ.കെ രാധാകൃ­ഷ്ണന്‍ നിലവില്‍ വി എസ് എസ് സി ഡയറ­ക്ട­റാണ്. 60 കാരനായ ഡോ. രാധാകൃ­ഷ്ണന്‍ ചാന്ദ്രയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനാണ് . തിരുവനന്തപുരം തിരുവട്ടാര്‍ സ്വദേ­ശിയായ ഡോ. ജി. മാധവന്‍­നാ­യര്‍ക്ക് ശേഷം മറ്റൊരു മലയാളി കൂടി ഐ.എസ്.ആര്‍.ഒ­യു­ടെ ത­ല­പ്പ­ത്തെ­ത്തു­ന്നു­വെന്ന­ത് ശ്ര­ദ്ദേ­യ­മാണ്.

കേരള സര്‍വ്വകലാശാലയില്‍ നിന്നും ഇലട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ നേടിയ രാധാകൃ­ഷ്ണന്‍ ഖൊരക്പൂര്‍ ഐ ഐ ടിയില്‍ നി­ന്നും പി.എച്ച്.ഡി പൂര്‍ത്തിയാ­ക്കി. 1976 ല്‍ ഐ ഐ എമ്മില്‍ നിന്ന് എം ബി എ ബിരുദവും നേടി. 1971 ല്‍ വിക്രം സാരാഭായ് സ്‌­പേസ് സെന്ററില്‍ എവിയോണിക്‌­സ് എഞ്ചിനീ­യാണ് ഡോ കെ രാധാകൃ­ഷ്ണന്‍ ഔദ്യോഗിക ജീവിതം ആരംഭി­ച്ചത്.

പു­തിയ നിയമന­ത്തില്‍ ഏറെ സന്തോ­ഷ­മു­ണ്ടെന്നും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷി­ക്കു­ന്നുവെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. ഡോ.കെ മാധവന്‍ നായരുടെ പ്രോത്സാഹനങ്ങള്‍ക്ക് ഏറെ നന്ദി­യുണ്ടെന്നും ഡോ.കെ.രാധാകൃഷ്ണന്‍ പ­റഞ്ഞു.

Comments are closed.