isro-indian-space-research

ബാംഗ്ലൂര്‍: 2014ല്‍ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ഐ.എസ്.ആര്‍.ഒ.യുടെ ആദ്യ ബഹിരാകാശയാത്രയില്‍ ഒരാള്‍ സ്ത്രീയായിരിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ടി.കെ. അലക്‌സ് പറഞ്ഞു. എന്നാല്‍ അത് ആരായിരിക്കുമെന്ന് ഇനിയും കണ്ടെത്തിട്ടിയിട്ടില്ല.

ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന് ഇന്ത്യന്‍ മണ്ണില്‍നിന്ന് ബഹിരാകാശയാത്ര നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പൗരയായ വനിതയെന്ന ചരിത്രപദവിയാണ് ഈ വനിതയെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ വംശജരായ കല്‍പ്പനാ ചൗളയും സുനിതവില്ല്യംസും അമേരിക്കന്‍ സ്‌പേസ് ഷട്ടിലില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇവര്‍ ഇന്ത്യന്‍ പൗരന്‍മാരായിരുന്നില്ല.

ബഹിരാകാശയാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ മുമ്പ് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റായിരുന്ന സ്‌ക്വാഡ്രന്‍ ലീഡര്‍ രാകേശ് ശര്‍മയാണ്. 1984 ഏപ്രില്‍ രണ്ടിന് റഷ്യയുടെ (പഴയ യു.എസ്.എസ്.ആര്‍.) സോയൂസ് ടി11ല്‍ ബഹിരാകാശത്തേക്കു പോയ അദ്ദേഹം എട്ടു ദിവസം അവരുടെ ബഹിരാകാശ സ്‌റ്റേഷനായ സല്യൂട്ട്7ല്‍ ചെലവഴിച്ചിരുന്നു.