ബാംഗ്ലൂര്‍: ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) ഈവര്‍ഷം അവസാനത്തോടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കും. ഇന്‍സാറ്റ് 2ഇ-ക്ക് പകരം ജി എസ് എ ടി-5പി ആയിരിക്കും വിക്ഷേപിക്കുക.

ജി എസ് എല്‍ വി റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. 12 വര്‍ഷമാണ് ജി എസ് എ ടിയുടെ കാലാവധി. വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി എസ് എ ടി-4, റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 എന്നിവ ഈവര്‍ഷം ഐ എസ് ആര്‍ ഒ വിക്ഷേപിച്ചവയില്‍പ്പെടുന്നു.

ഭൗമനിരീക്ഷണ ഉപഗ്രഹമായ റിസോര്‍സ്‌സാറ്റ്-2 ന്റെ വിക്ഷേപണത്തോടെ 2011ലെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഐ എസ് ആര്‍ ഒ ലക്ഷ്യമിടുന്നത്.