എഡിറ്റര്‍
എഡിറ്റര്‍
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: കെ. മുരളീധരന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന് വയലാര്‍ രവി
എഡിറ്റര്‍
Saturday 13th October 2012 1:48pm

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ. മുരളീധരന്‍ എം.എല്‍.എ യുടെ വെളിപ്പെടുത്തലിന് പിന്തുണയുമായി വയലാര്‍ രവി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരക്കേസില്‍ കരുണാകരനെ കുടുക്കിയതാണെന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനും അതില്‍ പങ്കുണ്ടെന്നായിരുന്നു മുരളിയുടെ അഭിപ്രായം.

Ads By Google

കേസില്‍ ഉദ്യോഗസ്ഥരുടെ കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും വയലാര്‍ രവി പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തില്‍ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നരസിംഹറാവു വിശ്വസിക്കാന്‍ കൊള്ളാത്ത ആളാണെന്ന് കെ.കരുണാകരന്‍ മുന്‍പ് പലതവണ പറഞ്ഞിട്ടുണ്ട്. ചാരക്കേസ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് ഒരിക്കല്‍പ്പറഞ്ഞ റാവു ഒരാഴ്ചയ്ക്കുള്ളില്‍ കരുണാകരനോട് രാജി ആവശ്യപ്പെടുകയായിരുന്നു. റാവു പ്രധാനമന്ത്രി പദത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്.

അതുകൊണ്ടുതന്നെ തനിക്ക് എതിരാളികളാവുമെന്ന് തോന്നിയ നേതാക്കളെയെല്ലാം ഓരോ കള്ളക്കേസുകളില്‍ പെടുത്തുകയായിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ നാല് കേസുകള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഉണ്ടായതാണെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement