Categories

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സിബി മാത്യൂസിനെതിരെ ഹരജി തള്ളി

sibi mathewsകൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ആദ്യം അന്വേഷിച്ച സിബി മാത്യൂസിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഹരജി സമര്‍പ്പിച്ചത്.

ഹരജിക്കാരന്റെ ആവശ്യത്തിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. കേസന്വേഷണത്തില്‍ വീഴ്ച വന്നിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു. തന്റെ പ്രൊമോഷന്‍ തടയുന്നതിന്റെ ഭാഗമായാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അന്വേഷണത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സിബി മാത്യൂസ് കോടതിയില്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.