എഡിറ്റര്‍
എഡിറ്റര്‍
തെക്കേ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം ‘ വികൃതിപ്പയ്യന്‍’ വിക്ഷേപിച്ചു
എഡിറ്റര്‍
Friday 5th May 2017 5:50pm

ശ്രീഹരിക്കോട്ട: തെക്കേ ഏഷ്യയിലെ രാജ്യങ്ങള്‍ക്കായി ഇന്ത്യ നല്‍കുന്ന സമ്മാനമായ കൃത്രിമോപഗ്രഹം സൗത്ത് ഏഷ്യ സാറ്റലൈറ്റ് വിക്ഷേപിച്ചു. വികൃതിപ്പയ്യന്‍ എന്ന വിളിപ്പേരുള്ള ഉപഗ്രഹം വൈകീട്ട് 04:57 നാണ് വിക്ഷേപിച്ചത്.

സാര്‍ക്ക് രാജ്യങ്ങള്‍ക്കുള്ള സമ്മാനമായാണ് ഇന്ത്യ ഉപഗ്രഹം തയ്യാറാക്കിയതെങ്കിലും പാകിസ്താന്‍ ഇതില്‍ നിന്ന് പിമന്‍മാറിയതോടെയാണ് ദക്ഷിണേഷ്യന്‍ ഉപഗ്രഹം എന്ന പേരിടാന്‍ തീരുമാനിച്ചത്.

നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളാണ് ഉപഗ്രഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുക. ഈ രാജ്യങ്ങള്‍ക്ക് സൗജന്യമായാണ് ഉപഗ്രഹത്തിന്റെ സേവനം.


Also Read: ‘ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് ഇന്ത്യ’; വംശീയ ആക്രമണം, മനുഷ്യാവകാശ ലഘനം; യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം


50 മീറ്റര്‍ ഉയരവും 412 ടണ്‍ ഭാരവുമുള്ള ജി സാറ്റ് 9 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ മന്‍ കീ ബാത്തിലാണ് പ്രധാനമന്ത്രി ഉപഗ്രഹത്തെ സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

Advertisement