ജറുസലേം: ഗാസ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം വീണ്ടും റോക്കറ്റാക്രമണം നടത്തി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞദിവസം ഇസ്രായേല്‍ സൈനികകേന്ദ്രങ്ങള്‍ക്കുനേരെ പാലസ്തീന്‍ തീവ്രവാദസംഘടന നടത്തിയ ആക്രമണത്തിന് മറുപടിയായാണ് നടപടിയെന്നാണ് സൂചന.

സലാഫി ഗ്രൂപ്പ് കഴിഞ്ഞദിവസം ഇസ്രായലി പ്രദേശങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കുറച്ചുകാലത്തെ സമാധാനത്തിനുശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിന്റെ പാതയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.