എഡിറ്റര്‍
എഡിറ്റര്‍
സിറിയയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം: നിരവധി മരണം
എഡിറ്റര്‍
Friday 1st November 2013 11:41am

rebels-attack-in-syria

ദമാസ്‌കസ്: സിറിയയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. സിറിയയിലെ തീരദേശനഗരമായ ലഡാക്കിയയിലാണ് ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തുന്നത്.

ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് സൂചന. മരണസംഖ്യ വ്യക്തമല്ല. ഈ വര്‍ഷം മൂന്നുതവണ സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു.

അതേസമയം തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ റഷ്യന്‍ നിര്‍മിത മിസൈലുകളെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ രാജ്യത്തെ രാസായുധ ഉത്പാദനസാമഗ്രികള്‍ സിറിയ പൂര്‍ണമായും നശിപ്പിച്ചെന്ന് രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു.) അറിയിച്ചു

രാസായുധം എവിടെ വെച്ചാണോ നശിപ്പിക്കുന്നതെന്നും ആരാണ് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല.

ആഗസ്ത് 21ന് ആയിരത്തോളം പേരുടെ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തെത്തുടര്‍ന്നാണ് സിറിയയിലെ രാസായുധം പൂര്‍ണമായും നശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്.

Advertisement