ഗാസ: തെക്കന്‍ ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. വിഘടനവാദി സംഘടനയായ ഹമാസിന്റെ ആയുധശാല ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.

ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ ഇസ്രായലിലേക്ക് ഹമാസ് കഴിഞ്ഞതവണ ശക്തമായ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള പ്രതികാര നടപടിയായാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.