ന്യൂയോര്‍ക്ക്: പലസ്തീന് ‍- ഇസ്രയേല്‍ സമാധാന ചര്‍ച്ചക്കായി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോടാവശ്യപ്പെട്ടതായി ഇസ്രയേല്‍ ഡപ്യൂട്ടി പ്രധാന മന്ത്രി സില്‍വന്‍ ഷാലോം പറഞ്ഞു. എത്രയും പെട്ടന്ന് പലസ്തീനുമായി നേരിട്ട് സമാധാന ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യു എന്‍ സെക്രട്ടറി ജനറലുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലസ്തീന്‍ – ഇസ്രയേല്‍ ചര്‍ച്ച പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 19ന് മോസ്‌കോയില്‍ യൂറോപ്യന്‍ യൂണിയന് ‍, യു എസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുമായി യോഗം ചേരുമെന്ന് ഇന്നലെ ബാന്‍ കി മൂണ്‍ പ്രഖ്യാപിച്ചിരുന്നു.