ഗാസ:ഗാസയില്‍ ഇസ്രയേലി സേന നടത്തിയ വ്യോമാക്രമണത്തില്‍ നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ ഇസ്‌ലാമിക ജിഹാദ് നേതാവ് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് നേതാവ് ഇസ്മായില്‍ അല്‍ ഇസ്മാറും കൊല്ലപ്പെട്ടു. റാഫയില്‍ ഇസ്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇസ്രായേല്‍ സേന മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു. ഇസ്രയേലും ഹമാസും താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം.

ഗാസയില്‍ വ്യോമാക്രമണം നടത്തുന്നത് നിര്‍ത്തിവെയ്ക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സുരക്ഷാ ക്യാബിനറ്റ് തീരുമാനിച്ചതായി ഇസ്രയേലി സൈനിക റേഡിയോ വ്യക്തമാക്കിയിരുന്നു. ചെറിയ തീവ്രവാദി സംഘങ്ങളാണ് ഇസ്രായേലിലേക്ക് ആക്രമണങ്ങള്‍ നടത്തുന്നത്. പലസ്തീന്‍ ജനതയ്ക്കുവേണ്ടി തങ്ങള്‍ റോക്കറ്റാക്രമണം നിര്‍ത്തുന്നതായി പോപ്പുലര്‍ റെസിസ്റ്റന്‍സ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.