എഡിറ്റര്‍
എഡിറ്റര്‍
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ എണ്ണ ഖനനം ആരംഭിച്ചു
എഡിറ്റര്‍
Monday 4th November 2013 7:00am

israel

വെസ്റ്റ്ബാങ്ക്:  വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ എണ്ണ ഖനനം ആരംഭിച്ചു. പ്രാരംഭ നടപടിയായി 250 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പൂര്‍ണമായി കോണ്‍ക്രീറ്റും ഇരുമ്പുമുപയോഗിച്ച് കൊട്ടിയടച്ചിരിക്കുകയാണ്.

1948ലെ യുദ്ധവിരാമ കരാര്‍ പ്രകാരം ഫലസ്തീനികള്‍ക്ക് കൂടി അവകാശപ്പെട്ട മെഗഡ് അഞ്ച് പ്രദേശത്താണ് വന്‍തോതില്‍ എണ്ണ ഖനനം നടക്കുന്നത്. 2011ല്‍ പ്രവര്‍ത്തനക്ഷമമായ മെഗഡ് എണ്ണപ്പാടത്തുനിന്ന് രണ്ടു വര്‍ഷത്തിനിടെ 40 ദശലക്ഷം ഡോളറിന്റെ എണ്ണ കയറ്റുമതി നടത്തിയിരുന്നു.

അടുത്തിടെ നടന്ന ഗവേഷണങ്ങളില്‍ ഇവിടെ 353 കോടി ബാരല്‍ എണ്ണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും വലിയ എണ്ണയുത്പാദന രാജ്യമായ ഖത്തറിന്റെ ഏഴിലൊന്ന് നിക്ഷേപമാണിത്.

എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കും തുല്യ അവകാശമുള്ള മേഖലയില്‍ ഇസ്രായേല്‍ ഏകാധിപത്യത്തോടെ ഖനനം നടത്തുന്നതിനെതിരെ ഫലസ്തീന്‍ രംഗത്തെത്തിയിരുന്നു.

മാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധമേര്‍പ്പെടുത്തി സൈനിക വലയത്തിലാക്കിയ മേഖലയില്‍ നടത്തുന്ന ഖനനം ഫലസ്തീന്റെ പ്രകൃതി കൂടി കൈയ്യടക്കാനാണെന്ന് ഫലസ്തീന്‍ അതോറിറ്റി വക്താവ് അശ്‌റഫ് കാതിബ് പറഞ്ഞു.

Advertisement