എഡിറ്റര്‍
എഡിറ്റര്‍
ആവശ്യമെങ്കില്‍ ഇറാന്റെ ആണവ പദ്ധതികളെ ആക്രമിക്കുമായിരുന്നു: നെതന്യാഹു
എഡിറ്റര്‍
Tuesday 6th November 2012 11:01am

ജെറുസലേം: വേണമെങ്കില്‍ ഇറാന്റെ ആണവ പദ്ധതികളില്‍ ആക്രമണത്തിന് ഉത്തരവിടാന്‍ താന്‍ തയാറായിരുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു . ചാനല്‍ ടു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

നെതന്യാഹുവും പ്രതിരോധമന്ത്രി യെഹൂദ് ബാരക്കും 2010 ല്‍ ഇറാന്‍ ആണവ പദ്ധതികള്‍ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ചാനല്‍ ടു ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ഇന്നലെ ചാനല്‍ അഭിമുഖത്തില്‍ നെതന്യാഹു ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയെന്ന നിലയില്‍ കാര്യങ്ങളുടെ ഉത്തരവാദിത്തം തനിക്കാണ്. താന്‍ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന്റെ കൈവശം ആണവായുധം എത്താന്‍ സമ്മതിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ ആക്രമണമല്ലാതെ മറ്റ് വഴികളില്ലെന്നും നെതന്യാഹു പറഞ്ഞു.

എന്നാല്‍ ഇസ്രായേല്‍ ഒരു യുദ്ധത്തിലേക്ക് ധൃതിപിടിച്ച് പോകുകയല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സമ്മര്‍ദ്ദം കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചാല്‍ അതാണ് ഏറ്റവും നല്ലതെന്നാണ് അഭിപ്രായമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

Advertisement