ജറുസലേം: ഫലസ്തീനുമായി ഇടക്കാല സമാധാന ഉടമ്പടിക്ക് തയാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമാകാത്ത സാഹചര്യത്തിലാണിത്. എന്നാല്‍ ഇതിനായി ഇനിയും നയതന്ത്ര ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവച്ചശേഷം നെതന്യാഹു നടത്തുന്ന പ്രധാനപ്രഖ്യാപനമാണിത്.

ജറുസലേമിന്റെ അധികാരത്തിന്റെ കാര്യത്തിലാണ്  ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നത്.

ഫലസ്തീന്റെ പ്രതികരണം.

ഫലസ്തീന്‍ പ്രസിഡന്റെ് മഹമൂദ് അബ്ബാസ് നെതന്യാഹുവിന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു. ഒരു തരത്തിലുള്ള ഇടക്കാല സമാധാന ഉത്തരവിനും തയാറല്ല. അത് ജറുസലേമിന്റെ പ്രശ്‌നത്തെയും അവിടെയുള്ള അഭയാര്‍ത്ഥികളുടെ പ്രശ്‌നത്തെയും മറക്കുന്നതിന് തുല്യമാണ്. അബ്ബാസിന്റെ ഉപദേഷ്ടാവ് നെബില്‍ അബു റുഡൈന പറഞ്ഞു.

ഭാവി ഫലസ്തീന്റെ തലസ്ഥാന നഗരമായതിനാല്‍ ജെറുസലേം റെഡ് ലൈനാണ്. ഒരു രാജ്യത്തിന്റെ അതിര്‍ത്തി നിശ്ചയിക്കാതെ രാജ്യത്തെ പറ്റി ചര്‍ച്ച നടത്തുക എന്നത് അഭികാമ്യമല്ല. ഇത് ഞങ്ങളെ ഒരിക്കലും ശരിക്കുള്ള സമാധാനത്തിലേക്ക് നയിക്കില്ല. അബുറുഡൈന പറഞ്ഞു.

കൂടാതെ, ഇസ്രായേല്‍ ഗാസയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത് ഫലസ്തീനെ ചൊടിപ്പിച്ചിട്ടുണ്ട്. നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാതെ ചര്‍ച്ച സാധ്യമല്ലെന്ന് അവര്‍ വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചയ്ക്ക് സാധ്യമല്ലെന്ന നിലപാടിലാണ് ഫലസ്തീന്‍