Categories

ആണവകരാറിനെ എതിര്‍ത്ത് ഇസ്രായേല്‍ രംഗത്ത്

benjamin12

ജെറുസലേം: പാശ്ചാത്യ രാജ്യങ്ങളും ഇറാനും ചേര്‍ന്നുണ്ടാക്കിയ ആണവകരാറിനെ എതിര്‍ത്ത് ഇസ്രായേല്‍ രംഗത്ത്. അണ്വായുധങ്ങളുടെ കാര്യത്തില്‍ ഇറാനുമായുണ്ടാക്കിയ ധാരണ ബാലിശമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇനി ഇറാന് അണ്വായുധങ്ങള്‍ നിര്‍മ്മിക്കാന്‍ മറ്റ് രാജ്യങ്ങളുടെ അനുവാദം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

കരാറിലൂടെ ഇറാന് ഗുണകരമായ ഒന്നും സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അപകടകരങ്ങളായ സഖ്യങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആണവപദ്ധതിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് വിരാമമിട്ടുകൊണ്ടാണ് ഇറാനും പാശ്ചാത്യ രാജ്യങ്ങളും കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചത്.

നാലുദിവസങ്ങളിലായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ തീരുമാനമായത്. ഇറാനെതിരെ പാശ്ചാത്യരാജ്യങ്ങളും  ഐക്യരാഷ്ട്രസഭയും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ അയവു വരുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു.

യു.എന്‍ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, ജര്‍മ്മനി എന്നിവയുടെ വിദേശമന്ത്രിമാരും ഇറാന്‍ വിദേശകാര്യമന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങളായത്.

Tagged with: |