ടെല്‍ അലീവ്:  ഇസ്രായേലില്‍ കാട്ടുതീയില്‍ നാല്‍പതുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പൊള്ളലേല്‍ക്കുകയം 13,000ത്തോളം പേര്‍ക്ക് വീടുനഷ്ടപ്പെടുകയും ചെയ്തു. പതിനാല് മണിക്കൂറായി തുടരുന്ന കാട്ടുതീ ഇസ്രായേലിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തമാണിതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇസ്രയേലിന്റെ തെക്കുഭാഗത്തുള്ള പൈന്‍മരത്തോട്ടങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. കാട്ടുതീയില്‍ ആയിരത്തോളം ഏക്കര്‍ കത്തിനശിച്ചു. തീ നിയന്ത്രണാതീതമായി സമീപ പ്രദേശങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. ഇന്നലെ അര്‍ധരാത്രിയ്ക്കുശേഷമുണ്ടായ ദുരന്തം ഇന്ന് രാവിലെ വരെ തുടര്‍ന്നു.

Subscribe Us:

മരിച്ച നാല്‍പതുപേരും ജയില്‍ ഗാര്‍ഡുകളാണ്. ദുരന്തത്തില്‍ നിന്നും തടവുകാരെ രക്ഷിക്കാനായി പുറപ്പെട്ട ഇവരുടെ വാഹനത്തിനുമേല്‍ തീപിച്ച മരം വീഴുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 40കിലോ മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. സൈന്യവും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

ദുരന്തത്തെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റഷ്യ, സൈപ്രസ് , ഗ്രീസ് തുടങ്ങിയ രാജ്യങ്ങളോട് സഹായം ആവശ്യപ്പെട്ടു.