Categories

ഇന്ത്യ സന്ദര്‍ശിക്കരുതെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ്

israel-flag

ജറുസലേം: ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ പൗരന്‍മാര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും ഇസ്രായേല്‍ മുന്നറിയിപ്പ്. ഇന്ത്യയില്‍ ജൂതസമുദായാംഗങ്ങള്‍ ഒത്തുകൂടുന്നിടങ്ങളിലും സിനഗോഗുകള്‍ക്കു നേരെയും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ തിവ്രവാദ വിരുദ്ധ ബ്യൂറോ(സി.ടി.ബി)യാണ് മുന്നറിയിപ്പു നല്‍കിയത്. ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇസ്രയേലി ആരാധനാലയങ്ങള്‍ക്കും സ്ഥാനപങ്ങള്‍ക്കും നേരെ തീവ്രവാദ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യയുണ്ടെന്ന് വ്യക്തമായ തെളിവ് ലഭിച്ചതായി ഇസ്രായേല്‍ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര തീവ്രവാദ സംഘടന പാക്കിസ്താനിലെ തങ്ങളുടെ സഹായികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധിയിട്ടുകഴിഞ്ഞതായും അവര്‍ പറയുന്നു. എന്നാല്‍ ഇത് നേരിടാന്‍ ഇന്ത്യയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനമില്ലെന്ന് ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാശ്മീര്‍ സന്ദര്‍ശിക്കരുതെന്ന പ്രത്യേക നിര്‍ദ്ദേശവുമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.