Categories

ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു മരണം

ഗാസസിറ്റി: ഗാസ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം. ഫലസ്തീന്‍ യുവാവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 22കാരനായ ഇസ്മാഈല്‍ അല്‍ അരീര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ടിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കിഴക്കന്‍ ഗസ്സാ സിറ്റിയിലെ ബഫര്‍സോണിലേയ്ക്കു ഇസ്രായേല്‍ സൈന്യം കടന്നതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ആദം അബു സാല്‍മിയ പറഞ്ഞു.

എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിനു നേരേ റോക്കറ്റാക്രമണം നടത്താന്‍ പദ്ധതിയിട്ട ഫലസ്തീനികളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ വക്താവ് അറിയിച്ചു.

Malayalam news, Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.