ഗാസ: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണം തുടരുന്നു. ആക്രമണത്തില്‍ ഇതുവരെ നേതാക്കളുള്‍പ്പെടെ 12 ഫലസ്തീന്‍ പോരാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗാസ നഗരത്തിന്റെപശ്ചിമഭാഗത്ത് ത്വല്‍ സഹവയില്‍ കാറിന് നേരെയുണ്ടായ ആക്രമത്തില്‍ ജനകീയ പ്രതിരോധ സംഘടനയുടെ മേധാവി സുഹൈല്‍ അല്‍ഖ്വയ്‌സിയും മുതിര്‍ന്ന നേതാവ് മഹ്മൂദ് ഹനാനിയും കൊല്ലപെട്ടു. മേഖലയിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കയാണ്.

ഗാസയുടെ കിഴക്ക്ഭാഗത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അല്‍ഖുദ്‌സ്  നേതാക്കളായ ഉബൈദ് അല്‍ഗരാബ്ലി, മുഹമ്മദ് ഹരാര എന്നിവരുംകൊല്ലപ്പെട്ടു. ബൈത്തൂനിലുണ്ടായ ആക്രമണത്തില്‍ ജീവപായ മുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

പൈലറ്റില്ല സ്രോണ്‍ വിമാനങ്ങളും ഉപയോഗിച്ചാണ് ഇസ്രായേല്‍ സൈന്യം മണിക്കുറുകളോളം അക്രമണം നടത്തിയത്. ഗാസയിലെ ദക്ഷിണ സൈനിക പരിശീലന കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ ഫലസ്തീനികള്‍  തിരിച്ചടിച്ചതായി  അല്‍ജസീറ വെളിപ്പെടുത്തി. ഐ.എന്‍. ഇസ്രായേല്‍ പോരാളികള്‍ നടത്തിയ ആക്രമണങ്ങളില്‍ നാലുപേര്‍ക്ക് പരിക്കറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണന്ന് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇസ്രായേല്‍ നിരന്തരം നടത്തുന്ന അമ്രങ്ങളെ ഫലസ്തീന്‍  അതോറിറ്റി അപലപിച്ചു. ഇത്തരം നടപടികള്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Malayalam news

Kerala news in English