എഡിറ്റര്‍
എഡിറ്റര്‍
ഒബായെയും ഹിലരിയേയും പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഒട്ടകത്തെയും കോഴിയെയും നല്‍കാമെന്ന് വാഗ്ദാനം
എഡിറ്റര്‍
Monday 11th June 2012 10:31am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയേയും സെക്രട്ടറി ഹിലരി ക്ലിന്റനേയും പിടിച്ചുകൊടുക്കുന്നര്‍ക്ക് ഒട്ടകത്തെയും കോഴിയേയും നല്‍കാമെന്ന വാഗ്ദാനവുമായി ഇസ്ലാമിക് മിലിട്ടറ്റ് ഗ്രൂപ്പ് രംഗത്ത്.

അല്‍ഖ്വയ്ദ യുടെ പിടികിട്ടാപുള്ളികളെ പിടിച്ചുതരുന്നവര്‍ക്ക് പാരിതോഷികമായി ലക്ഷക്കണക്കിന് രൂപ പാരിതോഷികം നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള പരിഹാസ മറുപടിയെന്നോണമാണ് ഇസ്ലാമിസ്റ്റ് മിലിറ്റന്റ് ഇത്തരമൊരു പ്രസ്താവന ഇറക്കിയത്.

സൊമാലിയയിലെ അല്‍ ശബാബ് ഗ്രൂപ്പാണ് ഇത്തരമൊരു പ്രസ്താവന ഇറക്കിയത്. അല്‍ഖ്വയ്ദ കണ്ണിയുടെ ഒരു ഭാഗമാണ് അല്‍ ശബാബ് ഗ്രൂപ്പ്. അല്‍ ശബാബ് നേതാവ് മുഹമ്മദ് ഖലാഫ് ആണ് കഴിഞ്ഞ ദിവസം ഉച്ചനമസ്‌ക്കാരത്തിനിടെ ഇങ്ങനെ പറഞ്ഞത്. അമേരിക്കയിലെ എസ്.ഐ.ടി.ഇ ഇന്റലിജന്‍സ് ഗ്രൂപ്പാണ് സംഘടനയുടെ ഈ പ്രസ്താവന അമേരിക്കന്‍ ഭരണകൂടത്തെ അറിയിച്ചത്.

അമേരിക്കന്‍ പ്രസിഡന്റിനെ ആര് പിടികൂടി തന്നാലും അവര്‍ക്ക് പത്ത് ഒട്ടകങ്ങളെ തരും. അതുപോലെ വയസ്സിയായ ഹിലരി ക്ലിന്റനെ പിടിച്ചുതരുന്നവര്‍ക്ക് പത്ത് പൂവന്‍കോഴികളേയും പത്ത് കോഴിക്കുഞ്ഞുങ്ങളേയും നല്‍കും. ഇങ്ങനെയായിരുന്നു അല്‍ ശബാബ് ഗ്രൂപ്പിന്റെ പ്രസ്താവന.

മുഹമ്മദ് ഖലാഫിനെയും അദ്ദേഹത്തിന്റെ മൂന്ന് അനുയായികളേയും പിടിച്ചുതരുന്നവര്‍ക്ക് 5 മില്ല്യനും അല്‍ ശബാബ് സംഘടനയുടെ സ്ഥാപകനെ പിടിച്ചുതരാന്‍ സഹായിക്കുന്നവര്‍ക്ക് 7 മില്ല്യനുമായിരുന്നു അമേരിക്കന്‍ ഭരണകൂടം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പാരിതോഷികം. അല്‍ ശബാബ് ഗ്രുപ്പിന്റെ പ്രധാന കണ്ണികളെല്ലാം സൊമാലിയയിലാണെന്നാണ് അറിയുന്നത്.

Advertisement