എഡിറ്റര്‍
എഡിറ്റര്‍
മാലിയില്‍ മോഷണമാരോപിക്കപ്പെട്ട നാല് പേരുടെ കൈയും കാലും മുറിച്ചു
എഡിറ്റര്‍
Tuesday 11th September 2012 3:00pm

മാലി: യാഥാസ്ഥിതിക ഇസ്‌ലാമിസ്റ്റുകള്‍ പിടിച്ചെടുത്ത മാലിയില്‍ മോഷണമാരോപിക്കപ്പെട്ട നാലു പേരുടെ കൈയും കാലും ശരിയത്ത് നിയമപ്രകാരം മുറിച്ചുമാറ്റിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലെ ഇസ്ലാമിക കമ്മീഷ്ണറുമായുള്ള സംഭാഷണവും പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Ads By Google

‘ഞങ്ങള്‍ അവരുടെ ഇടതുകാലും വലതുകൈയും മുറിച്ചുമാറ്റുകയാണ്. ഇത് കല്പിച്ചത് ഞങ്ങളല്ല, ദൈവമാണ്”. എന്നാണ് അല്‍ ഖ്വയ്ദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ‘മുജാഒ’എന്ന സംഘടനയുടെ ഗാവോ നഗരത്തിലെ ഇസ്ലാമിക കമ്മീഷണര്‍ ന്യൂയോര്‍ക്ക് ടൈസിന്റെ ലേഖകനുമായി നടത്തിയ ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

അല്‍ക്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കല്ലെറിയലും ചാട്ടവാറടിയും കൈകാലുകള്‍ മുറിച്ചുമാറ്റലുമടക്കമുള്ള ശിക്ഷാ നടപടികള്‍ നടപ്പാക്കുന്ന സംഭവങ്ങളില്‍ അവസാനത്തേതാണ് തിങ്കളാഴ്ച അരങ്ങേറിയത്.

2012 മാര്‍ച്ചിലാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യവും മുന്‍ ഫ്രഞ്ച് കോളനിയുമായ മാലിയുടെ വടക്കന്‍ പ്രദേശങ്ങള്‍ ഇസ്‌ലാമിക വാദികള്‍ പിടിച്ചെടക്കുന്നത്. പ്രസിഡന്റ് അമദൊ തൊമാനി തോര്‍നെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു.

അതേ സമയം മാലിയുടെ തെക്കന്‍ പ്രദേശത്ത് അയല്‍രാജ്യമായ മൗരിട്ടാനിയയില്‍ നിന്ന് മാലി തലസ്ഥാനമായ ബമാകൊയിലേക്ക് പോവുകയായിരുന്ന 16 ഇസ്ലാമിക പ്രബോധകരെ ശനിയാഴ്ച രാത്രി സൈനികപോയിന്റില്‍ വെച്ച് മാലി സൈന്യം വെടിവെച്ചുകൊന്നിരുന്നു.

Advertisement