സിംഗപ്പൂര്‍: ഗായകരെയും നര്‍ത്തകരെയും മാത്രമല്ല, പ്രഭാഷകരെ കണ്ടെത്താനും റിയാലിറ്റി ഷോ വരുന്നു. മലേഷ്യയിലാണ് മതപ്രഭാഷകയെത്തേടി റിയാലിറ്റി ഷോ നടത്തുന്നത്.  സമൂഹത്തില്‍ സ്ത്രീയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ടി വി ഷോ.

‘ദൈവഭക്ത’ എന്നര്‍ത്ഥംവരുന്ന ‘സ്വാലിഹ’ എന്നാണ് പരിപാടിയുടെ പേര്. മതപുരോഹിതന്മാര്‍ വിധികര്‍ത്താക്കളായി വരുന്ന പരിപാടിയില്‍ ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായമുള്ള മല്‍സരാര്‍ത്ഥികളുട മതപരമായ അറിവിനൊപ്പം പ്രഭാഷണമികവും വ്യക്തിത്വവും പരിശോധിക്കപ്പെടും.

ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവു വര്‍ധിപ്പിക്കുന്നതോടൊപ്പംതന്നെ ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വ്യക്തമാക്കാനും ഈ റിയാലിറ്റി ഷോ സഹായിക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ അഭിപ്രായപ്പെടുന്നു.