ന്യൂദല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണോയെന്ന വിഷയത്തില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്നുപേര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

മൂന്നുതവണ തലാഖ് ഒരുമിച്ച് ചൊല്ലുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ഇവരുടെ നിലപാട്. ജസ്റ്റിസ് നരിമാന്‍, ലളിത്, കുര്യന്‍, ലളിത് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടെടുത്തത്.

അതേസമയം ചീഫ് ജസ്റ്റിസ് ഖേഹര്‍, ജസ്റ്റിസ് നാസിര്‍ എന്നിവര്‍ മുത്തലാഖ് ഭരണഘടനാവിരുദ്ധമല്ലെന്ന നിലപാടെടുത്തു.


Also Read: നിരോധിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തുന്നതുവരെ മുത്തലാഖ് പാടില്ലെന്ന് സുപ്രീം കോടതി


ഭൂരിപക്ഷ അഭിപ്രായം മുത്തലാഖ് ഭരണഘടാവിരുദ്ധമാണെന്നതിനാല്‍ മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു.

അതേസയമം മുത്തലാഖ് സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന കാര്യത്തില്‍ ജഡ്ജിമാര്‍ക്കെല്ലാം ഒരേ അഭിപ്രായമാണ്.