Administrator
Administrator
‘പലിശരഹിത ബാങ്കിംങ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം’
Administrator
Monday 5th October 2009 10:06am

islamic-bank-in-keralaകോഴിക്കോട്: പലിശ രഹിത ബാങ്കിങും ഇസ്ലാമിക് ബാങ്കിങ്ങും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അന്താരാഷ്ട്ര ഇസ്ലാമിക് ബാങ്കിങ്‌ സെമിനാര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാറും യൂണിവേഴ്‌സിറ്റകളും ഇതിന് അനുബന്ധമായ കോഴ്‌സുകള്‍ തുടങ്ങണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.

ലോകത്ത് പലിശ രഹിത ബാങ്കുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ലീഡിംങ് ബാങ്കുകളെല്ലാം ഇസ്ലാമിക് ബാങ്കിംങ് എന്ന പേരില്‍ ഇതിനായി കൗണ്ടറുകള്‍ തുടങ്ങിയിട്ടുണ്ട്. എഴുപത്തിയഞ്ചു രാഷ്ട്രങ്ങള്‍ ഇസ്ലാമിക് ബാങ്കുകള്‍ പ്രായോഗികവത്കരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിംങ് ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ കേന്ദ്രസര്‍ക്കാറിനോടും ആര്‍.ബി.ഐയോടും സെമിനാര്‍ ആവശ്യപ്പെട്ടു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളിലൊന്ന് പലിശാധിഷ്ഠിത സാമ്പത്തിക ക്രമമാണെന്നും കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ഫറോഖ് കോളജില്‍ രണ്ടു ദിവസമായി നടന്ന സെമിനാര്‍ ഇന്നലെ അവസാനിച്ചു. സമാപന സമ്മേളനം മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗ് അഡൈ്വസര്‍ ഡോ.ഖലഫ് അല്‍ നാരി ഉദ്ഘാടനം ചെയ്തു. റൗളത്തുല്‍ ഉലൂം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ യു മുഹമ്മദ ്അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് മാനേജര്‍ അഡ്വ. എം മുഹമ്മദ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ.എം അബ്ഗുല്‍ അസീസ് സംസാരിച്ചു.

Advertisement