Administrator
Administrator
‘വെ­ട്ടി­മാ­റ്റിയ­ത്’ പ്ര­വാ­ചക­ന്റെ കൈ
Administrator
Wednesday 7th July 2010 12:12am

സാക്ഷി/ കെ എം ഷ­ഹീദ്

കേര­ള­ത്തില്‍ മു­സ്‌ലിം -കൃ­സ്­ത്യന്‍ വര്‍ഗീ­യ വാ­ദം വ­ള­രു­ന്നു­വെ­ന്ന മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­നന്ദ­ന്റെ പ്ര­സ്­താ­വ­ന­യു­ടെ പ്ര­സ­ക്തി­യെ­ക്കു­റി­ച്ച് അ­ധി­ക­മൊന്നും ചി­ന്തി­ച്ചി­രി­ക്കാന്‍ സമ­യം കി­ട്ടി­യില്ല. മ­ന­സില്‍ അല്‍­പ­മെ­ങ്കിലും ബാ­ക്കി­യു­ണ്ടാ­യി­രു­ന്ന സം­ശ­യം ആറ­ടി മ­ണ്ണില്‍ കു­ഴി­ച്ചു മൂ­ടേ­ണ്ട­താ­ണെ­ന്ന സം­ശ­യ­ലേ­ശ­മ­ന്യേ­യു­ള്ള തി­രി­ച്ച­റി­വ് നല്‍­കി­ക്കൊ­ണ്ടാണ് തൊ­ടു­പു­ഴ­യില്‍ ന്യൂ­മാന്‍ കോള­ജ് അ­ധ്യാ­പക­ന്റെ കൈ വര്‍ഗീ­യ വാ­ദി­കള്‍ വെ­ട്ടി­യെ­ടു­ത്ത­ത്.

അ­ത് ഒ­രു കൈ­വെ­ട്ടല്‍ മാ­ത്ര­മാ­യി­രു­ന്നില്ല, മു­സ്‌ലിം­ക­ള്‍ വൈ­കാ­രി­ക­മാ­യ അ­ടു­പ്പം കാ­ത്തു സൂ­ക്ഷി­ക്കു­ന്ന പ്ര­വാ­ചക­നെ അ­ധി­ക്ഷേ­പി­ക്കുന്ന ചോ­ദ്യ­പ്പേ­പ്പര്‍ ത­യ്യാ­റാക്കി­യ അ­ധ്യാ­പ­ക­ന്റെ കൈ വെ­ട്ടാന്‍ തു­നിയു­ക വ­ഴി പോ­പ്പു­ലര്‍ ഫ്ര­ണ്ട് എ­ന്ന സംഘ­ട­ന സ്വ­യം നി­ല­പാ­ട് വ്യ­ക്ത­മാ­ക്കു­ക­യാ­ണ് ചെ­യ്­തി­രി­ക്കു­ന്ന­ത്. പ്ര­വാ­ചക­നെ അ­ധി­ക്ഷേ­പി­ച്ച­പ്പോള്‍ ചോദ്യം ചെ­യ്യാന്‍ സ­മു­ദാ­യ­ത്തില്‍ ആണ്‍­കു­ട്ടി­ക­ളാ­യി ഞ­ങ്ങള്‍ മാ­ത്ര­മേ­യു­ള്ളൂ­വെ­ന്ന സ­ന്ദേ­ശ­മാ­ണത്.

ഇ­ത് കേ­രളീ­യ മ­ന­സാ­ക്ഷി­യി­ലു­ണ്ടാ­ക്കു­ന്ന മു­റി­വ് മുന്‍­കൂ­ട്ടി­ക്കാ­ണാന്‍ ക­ഴി­യാ­ത്ത­വ­രല്ല അ­ക്ര­മ­ത്തി­ന് പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ചത്. കേര­ളം മു­റി­യ­ണ­മെ­ന്ന് ആ­ഗ്ര­ഹി­ക്കു­ന്ന­വ­രാ­ണ­വര്‍. ഇ­സ്‌ലാം എ­ന്ന മ­ത­ത്തി­ന്റെ യാ­തൊ­രു വി­കാ­രവും അവ­രെ സ്വാ­ധാ­നി­ച്ചി­ട്ടി­ല്ലെ­ന്ന് ഇ­സ്‌ലാമി­ക ച­രിത്രം തന്നെ പരി­ശോ­ധി­ച്ചാല്‍ ബോ­ധ്യ­പ്പെടും.

കാര­ണം കാ­യി­ക­മാ­യി ആ­ക്ര­മി­ച്ച­വര്‍­ക്ക് പോലും മാ­പ്പ് നല്‍­കു­കയും ‘ഞാന്‍ നി­ങ്ങള്‍­ക്ക് മാ­തൃ­ക­യാ­ണെ­ന്ന്’ പ­റ­യു­കയും ചെയ്­ത പ്ര­വാ­ച­ക­ന്‍ യ­ഥാര്‍­ഥ­ത്തില്‍ നി­ന്ദി­ക്ക­പ്പെട്ട­ത് ആ അ­ധ്യാ­പക­ന്റെ കൈ വെ­ട്ടി­മാ­റ്റി­യ­പ്പോ­ഴാ­യി­രുന്നു.

പി­ന്നെ എ­ന്തി­നാ­യി­രു­ന്നു ആ ആ­ക്രമണം എന്ന ചോദ്യം അ­വ­ശേ­ഷി­ക്കു­ന്നുണ്ട്. അ­തിന് ഉ­ത്ത­ര­വുമു­ണ്ട്. പ്ര­വാ­ചക­നെ നി­ന്ദി­ച്ചവ­രെ അ­ക്ര­മിക്കു­ക വ­ഴി മു­സ്‌ലിം സ­മു­ദാ­യ­ത്തില്‍ നി­ന്ന് പിന്തു­ണ നേ­ടി­യെ­ടു­ക്കാ­നാ­കു­മെന്ന അ­ബ­ദ്ധ ധാ­ര­ണ­യാ­ണ് അവ­രെ ഭ­രി­ച്ചി­രി­ക്കു­ന്നത്. ഇ­ത് അ­ബ­ദ്ധ ധാ­ര­ണ­യാ­ണെ­ന്ന് പ­റ­യു­ന്ന­തില്‍ കാ­ര്യ­മു­ണ്ട്. അ­ത് താ­ഴെ വി­ശ­ദീ­ക­രി­ക്കാം.

1. മ­ക്ക­യില്‍ പ്ര­വാ­ച­കന്‍ സ്ഥി­ര­മാ­യി നട­ന്ന് പോ­കാ­റു­ള്ള വ­ഴി­യില്‍ പ്ര­വാ­ചക­ന്റെ ദേഹ­ത്ത് ച­പ്പ് ച­വ­റു­കള്‍ കൊ­ണ്ടി­ടു­ന്ന ജൂ­ത സ്­ത്രീ­യു­ണ്ടാ­യി­രുന്നു. ഒ­രു ദിവ­സം മാ­ലിന്യം കൊ­ണ്ടി­ടാന്‍ സ്­ത്രീ­യെ­ത്തി­യില്ല. അ­പ്പോള്‍ പ്ര­വാ­ച­കന്‍ അ­വ­രെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കു­കയും അ­സു­ഖ­മാ­ണെ­ന്ന­റി­ഞ്ഞ് അവ­രെ സ­ന്ദര്‍­ശി­ക്കു­കയും ചെ­യ്യു­ന്നു. രോ­ഗ ശ­മ­ന­ത്തി­നാ­യി സ്­ത്രീ­ക്ക് വേ­ണ്ടി പ്രാര്‍­ഥി­ച്ച ശേ­ഷ­മാ­ണ് പ്ര­വാ­ച­കന്‍ തി­രി­ച്ചു പോ­യത്.

2. മ­ക്കാ വി­ജ­യ­ത്തി­ന്റെ സമ­യം, പ്ര­വാ­ചക­നെ കൊ­ല­പ്പെ­ടു­ത്താന്‍ ആ­യു­ധ­വു­മാ­യി പു­റ­പ്പെ­ട്ട­വ­രെല്ലാം പി­ടി­ക്ക­പ്പെ­ട്ടു. കു­റ്റ­വാ­ളി­കള്‍­ക്ക് ക­ടു­ത്ത ശി­ക്ഷ ല­ഭി­ക്കു­മെ­ന്ന് പ്ര­തീ­ക്ഷി­ച്ചിരു­ന്ന­വ­രെ അല്‍­ഭു­ത­പ്പെ­ടു­ത്തി­ക്കൊ­ണ്ട് പി­ടി­ക്ക­പ്പെ­ട്ടവ­രെ വെ­റു­തെ വി­ടു­ക­യാ­ണ് പ്ര­വാ­ച­കന്‍ ചെ­യ്­ത­ത്. നി­ങ്ങള്‍ സ്വ­ത­ന്ത്ര­രാ­ണ് നി­ങ്ങള്‍­ക്ക് നിര്‍­ഭ­യ­മാ­യി വീ­ട്ടി­ലേ­ക്ക് പോകാം എ­ന്നാ­ണ് പ്ര­വാ­ച­കന്‍ പ­റ­ഞ്ഞത്.

പ്ര­വാ­ച­ക ച­രി­ത്രം പോ­രാ­ത്ത­വര്‍­ക്ക് ഖലീ­ഫ ഉ­മര്‍ ഫാ­റൂ­ഖി­ന്റെ ച­രി­ത്ര­വു­മു­ണ്ട്.( ഇ­സ്‌ലാമി­ക ചി­രി­ത്ര­ത്തില്‍ ധീ­ര നേ­താ­വാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന വ്യ­ക്തി­യാ­ണ് ഉ­മര്‍ ഫാ­റൂഖ്)

1. ഉ­മര്‍ ഫാ­റൂ­ഖ് മ­ക്ക­യില്‍ രണ്ടാം ഖ­ലീ­ഫ­യാ­യി ഭര­ണം ന­ട­ത്തു­ന്ന കാ­ലം. ഒ­രു ദിവ­സം ത­ങ്ങ­ളു­ടെ വി­ഗ്ര­ഹ­ത്തി­ന്റെ മൂ­ക്ക് ആരോ മു­റി­ച്ചെ­ടു­ത്തു­വെ­ന്ന പ­രാ­തി­യു­മാ­യി ജൂ­ത­ മ­ത വി­ഭാ­ഗ­ക്കാര്‍ ഉ­മര്‍ ഫാ­റൂ­ഖി­ന്റെ അ­രി­കി­ലെത്തി. സം­ഭ­വ­ത്തില്‍ ഖേ­ദം­ പ്ര­ക­ടി­പ്പി­ച്ച അ­ദ്ദേ­ഹം പക­രം മൂ­ക്ക് വെ­ച്ച് പി­ടി­പ്പി­ക്കാന്‍ ന­ട­പ­ടി­യെ­ടു­ക്കാ­മെ­ന്ന് ഉറ­പ്പ് നല്‍കി. എ­ന്നാല്‍ ത­ങ്ങ­ളു­ടെ മത വി­കാ­രം വ്ര­ണ­പ്പെ­ട്ട­തി­നെ­ക്കു­റി­ച്ച് വീണ്ടും പ­റ­ഞ്ഞ ജൂ­തന്‍­മാ­രോ­ട് ഉ­മര്‍ ത­ന്റെ മൂ­ക്ക് വെ­ച്ച് നീ­ട്ടി. ത­ന്റെ മൂ­ക്ക് മു­റി­ച്ചെ­ടു­ക്കാ­നാ­ണ് ഉ­മര്‍ ജൂ­തന്‍മാ­രോ­ട് പ­റ­ഞ്ഞ­ത്.

2. പ്ര­വാ­ച­കനും അ­നു­യാ­യി­കളും മദീ­ന പ­ള്ളി­യില്‍ ഇ­രി­ക്കു­മ്പോള്‍ അ­തുവ­ഴി ജൂ­ത­ മ­ത വി­ഭാ­ഗ­ത്തില്‍­പ്പെ­ട്ട­വ­രു­ടെ സം­ഘം നീ­ങ്ങുന്നു. അ­പ്പോള്‍ പ്ര­വാ­ച­കന്‍ എ­ഴു­ന്നേ­റ്റു നി­ന്ന് മൃ­ത­ദേഹ­ത്തെ ബ­ഹു­മാ­നി­ച്ചു. അ­നു­ച­രന്‍­മാരും അ­ത് അ­നു­സ­രിച്ചു.

ഇ­ങ്ങി­നെ അ­ക്ര­മി­ക­ളോ­ട് പൊ­റു­ത്ത­തി­ന്റെയും അ­ന്യ­മ­ത സ്‌­നേ­ഹ­ത്തി­ന്റെയും നി­രവ­ധി ഉ­ദാ­ഹ­ര­ണ­ങ്ങ­ളാ­ണ് ഇ­സ്‌ലാമി­ക ച­രിത്രം പരി­ശോ­ധി­ക്കു­മ്പോള്‍ മ­ന­സി­ലാ­കു­ന്നത്. ഈ ച­രി­ത്ര­ങ്ങ­ളൊന്നും അ­റി­യാ­ത്ത­വ­രല്ലല്ലോ ഇ­പ്പോഴ­ത്തെ അ­ക്ര­മ­ത്തി­ന് പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച­വര്‍. മ­തം എ­ന്ന­ത് വൈ­കാരി­ക വി­ഷ­യ­മാ­ക്കി ചു­രു­ക്കു­കയും അ­തി­ലൂ­ടെ രാ­ഷ്ട്രീ­യ നേ­ട്ട­മു­ണ്ടാ­ക്കു­ക­യു­മാ­ണ് അ­വ­രു­ടെ ല­ക്ഷ്യം. മ­തം ഒ­രു പ്ര­ശ്‌­ന­മല്ലാ­താ­വു­ക­യും സംഘ­ട­ന എന്ന­ത് ആ­ത്യന്തി­ക വി­ഷ­യ­മാ­വു­കയും ചെ­യ്ത­ത് അതു­കൊ­ണ്ടാ­ണ്.

കേ­ര­ള­ത്തില്‍ ഇ­തി­ന് മുമ്പും പ്ര­വാ­ചക­നെ നി­ന്ദി­ച്ച് പ്ര­സ്­താ­വ­ന­കളും പ്ര­സം­ഗ­ങ്ങ­ളു­മു­ണ്ടാ­യി­ട്ടുണ്ട്. എ­ന്നാല്‍ അ­ന്നൊന്നും ഇ­ത്ത­ര­ക്കാ­രു­ടെ വി­കാ­രം വ്ര­ണ­പ്പെ­ട്ട് ക­ണ്ടില്ല. ചോദ്യം ത­യ്യാ­റാക്കിയ ജോസ­ഫ് സം­ഭ­വ­ത്തില്‍ മാ­പ്പ് പ­റ­ഞ്ഞിട്ടും എന്‍ ഡി എ­ഫിന് ഇ­പ്പോള്‍ വി­കാ­രം വ്ര­ണ­പ്പെ­ടാന്‍ കാ­ര­ണ­മു­ണ്ട്.

കേ­ര­ള­ത്തില്‍ പോ­പ്പു­ലര്‍ ഫ്രണ്ട് എ­സ് ഡി പി ഐ എന്ന പു­തി­യ രാ­ഷ്ട്രീ­യ പാര്‍­ട്ടി രൂ­പീ­ക­രി­ച്ച് രംഗ­ത്ത് വ­ന്ന സ­മ­യ­മാ­ണിത്. ഇ­പ്പു­റ­ത്തുള്ള­ത് മ­ഫ്­ത വി­വാ­ദ­ത്തില്‍­പ്പെ­ട്ട ക്രി­സ്­ത്യന്‍ സ­ഭ­യില്‍ വി­ശ്വ­സി­ക്കു­ന്ന ഒ­രാ­ളും. കാ­റ്റ് നോ­ക്കി തൂറ്റു­ക എ­ന്ന ത­ന്ത്ര­മാ­ണ് ഇ­വി­ടെ ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള­തെ­ന്ന് വ്യക്തം.

പ്ര­വാ­ച­ക­നെ അ­വ­ഹേ­ളി­ക്കു­ന്നു­വെ­ന്ന് പ­റ­യു­ന്ന ചോ­ദ്യ­പേ­പ്പര്‍ പുറ­ത്തു വ­ന്ന ഉ­ടന്‍ ത­ന്നെ ഭ്രാ­ന്തമായ വൈ­കാ­രിക­ത­യോ­ടെ­യാ­ണ് പ്ര­തി­ഷേ­ധ­ക്കാര്‍ ഇ­ട­പെ­ട്ടത്. കേര­ളം പോ­ലെ വിവി­ധ മ­ത­വി­ഭാ­ഗ­ങ്ങള്‍ താ­മ­സി­ക്കു­ന്ന നാ­ട്ടില്‍ ഒ­രു മ­ത­ത്തി­ന്റെ പ്ര­വാ­ച­ക­നെ­തി­രെ ഒ­രു പ­രാ­മര്‍­ശ­മു­ണ്ടാ­യാല്‍ അ­തി­നെ ജ­നാ­ധി­പ­ത്യ­പ­രമാ­യ രീ­തി­യില്‍ നേ­രി­ടാന്‍ ക­ഴി­യേ­ണ്ട­തുണ്ട്. അ­തി­ന് അ­ന്യ മ­ത­വി­ഭാ­ഗ­ങ്ങ­ളു­ടെ പോലും പിന്തു­ണ ല­ഭി­ക്കു­കയും ചെ­യ്യും.

എ­ന്നാല്‍ ന­മ്മു­ടെ മ­തേ­തര ബോ­ധം ക­പ­ട­മാ­ണെ­ന്നും മു­സ് ലിം വി­ഷ­യ­ങ്ങള്‍ കൈ­കാ­ര്യം ചെ­യ്യാനും നീ­തി ന­ട­പ്പാ­ക്കാനും ത­ങ്ങ­ളു­ടെ വി­ചാ­രണ കോ­ട­തി­കള്‍ മാ­ത്ര­മേ ഉ­ള്ളൂ­വെന്നും വ്യ­ക്ത­മാ­ക്കു­ന്ന ത­ര­ത്തി­ലാ­യി­രുന്നു ഈ സം­ഘ­ട­ന­യു­ടെ ഇ­ട­പെ­ടല്‍.

മ­ത­വി­ശ്വാ­സി­ക­ളും ജ­നാ­ധി­പ­ത്യ മ­തേതര വി­ശ്വാ­സി­കളും ഒ­രേ കൈ­പി­ടി­ച്ച് രംഗ­ത്തു വ­രേ­ണ്ട സ­മ­യ­മാ­ണിത്. ന­മ്മു­ടെ ഹൃദ­യം മ­ത­ത്തി­ന്റെ പേ­രില്‍ മു­റി­ച്ചു മാ­റ്റാന്‍ വിട്ടു­കൊ­ടു­ക്കേ­ണ്ട­തില്ല. മൂ­വാ­റ്റു­പു­ഴ­യി­ല്‍ല റേ­ഡ­രു­കില്‍ ഒ­ഴുകിയ ചോ­ര ച­രി­ത്ര­ത്തില്‍ അ­ട­യാ­ള­പ്പെ­ട­ത്ത­പ്പെ­ട­ണം. വര്‍­ഗീ­യ­ മു­ത­ലെ­ടു­പ്പി­നു­ള്ള ശ്രമ­ത്തെ കേ­ര­ള മ­ണ്ണില്‍ നി­ന്ന് തൂ­ത്തെ­റി­ഞ്ഞ ച­രി­ത്ര­മാവ­ണം അ­ത്.

Advertisement