Categories
boby-chemmannur  

ഇസ്ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നു

ജിദ്ദ : നവോത്ഥാന പ്രവര്‍ത്തന മേഖലയില്‍ മുപ്പത് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ വിവിധ പരിപാടികളോടെ മൂന്നുമാസം നീണ്ടു നില്‍ക്കുന്ന മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നു. ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്ത സമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഷൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി മുഖ്യരക്ഷാധികാരിയും, സലാഹ് കാരാടന്‍ ചെയര്‍മാനും, അഹ്മദ് കുട്ടി മദനി ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. എം ടി മനാഫ് മാസ്റ്റര്‍, അബ്ദുല്‍ കരീം സുല്ലമി, വി പി മുഹമ്മദലി, മുഹമ്മദ് ആലുങ്ങല്‍, പി എ അബ്ദുറഹിമാന്‍, പി എം അമീര്‍ അലി, നജീബ് കളപ്പാടന്‍!, കെടി മുഹമ്മദ് റബീഉള്ള, വി പി അബ്ദുല്‍ നാസര്‍ ഇതാഖ, അര്‍ഷദ് നൌഫല്‍, കെ ടി മുജീബ് റഹ്മാന്‍, അബ്ദുല്‍ സലാം മമ്പാട്, ഡോ. ഇസ്മായില്‍ മരുതേരി, മുഹമ്മദലി അസ്ഗര്‍!, സമദ് കാരാടന്‍, വികെ അബ്ദുല്‍ സമദ്, എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ രക്ഷാധികാരികളാണ്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉത്ഘാടന സമ്മേളനം, മീഡിയ വര്‍ക്ക് ഷോപ്പ്, ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍, പരിസ്ഥിതി അവബോധത്തിനായി ഇക്കോ ഫോക്കസ്, വിദ്യാര്‍ത്ഥികളുടെ ചിത്ര രചന മത്സരം, ബാല സംഗമം, നേതൃ പരിശീലന ക്യാമ്പ്, വിവിധ സംഘടന പ്രതിനിധികളുടെ സംഗമം, എഴുത്തുകാര്‍ക്കായി സാഹിത്യ സംഗമം, ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം, വിനോദ യാത്ര, ടീന്‍സ് മീറ്റ്, സ്‌പോര്‍ട്‌സ് ഡേ, വനിതകള്‍ക്കായി സെമിനാര്‍, പിക്‌നിക്, വീട്ടമ്മമാര്‍ക്ക് വ്യക്തിത്വ വികസന ക്യാമ്പ്, ടീനേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് അറിയിച്ചു.

അബ്ദുല്‍ ഗനി എടത്തനാട്ടുകര, എഞ്ചിനീയര്‍ ഹസൈനാര്‍ (വൈസ് ചെയര്‍മാന്‍), കെ സി മന്‍സൂര്‍, പ്രിന്‍സാദ് കോഴിക്കോട് (കണ്‍വീനര്‍മാര്‍!!), ബഷീര്‍ വള്ളിക്കുന്ന്, എഞ്ചിനീയര്‍ അബ്ദുല്‍ ലത്തീഫ് (പ്രോഗ്രാം), എഞ്ചിനീയര്‍ വികെ മുഹമ്മദ്, അബ്ദുല്‍ കബീര്‍ മോങ്ങം, ടി സി ഇസ്ഹാഖ്, അമീര്‍ അലി ചേളാരി (ഫൈനാന്‍സ്!), മുഹമ്മദലി ചുണ്ടക്കാടന്‍, മൂസക്കോയ പുളിക്കല്‍, നൌഷാദ് കരിങ്ങനാട് (റിസപ്ഷന്‍), സി വി അബൂബക്കര്‍ കോയ, ശംസുദ്ധീന്‍ അയനിക്കോട് (പബ്ലിക് റിലേഷന്‍സ്), അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, മുസ്തഫ മണ്ണാര്‍ക്കാട്, മുജീബ് റഹ്മാന്‍ സ്വലാഹി (ദഅവ), സലീം ഐക്കരപ്പടി, മുജീബ്‌റഹ്മാന്‍ ചെങ്ങര, റഷീദ് പേങ്ങാട്ടിരി (മീഡിയ), ഷകീല്‍ ബാബു, ജംഷീദ് കുനിയില്‍, മുഹമ്മദ് കക്കോടി, സാബിര്‍ ഖാന്‍ എറണാംകുളം (വളണ്ടിയര്‍), ജരീര്‍ വേങ്ങര, മുഹമ്മദലി മുത്തനൂര്‍ (ഓഡിയോ, വീഡിയോ), മൊയ്തു വെള്ളിയഞ്ചേരി, സിദ്ധീഖ് സി എം, അബ്ദുല്‍ ജലീല്‍ സി എച്ച് (ലൈബ്രറി), ജൈസല്‍ ഫറോഖ്, അഷ്‌റഫ് ഉണ്ണീന്‍, ശംസീര്‍ ആമയൂര്‍, മുബാറഖ് അരീക്കാട് (ഐ ടി), അബൂബക്കര്‍ പട്ടിക്കാട്, മുസ്തഫ ഉച്ചാരക്കടവ് (ഭക്ഷണം), മൂസക്കോയ പരപ്പില്‍, ഹംസ നിലമ്പൂര്‍ (ട്രാന്‍സ്‌പോര്‍ടേഷന്‍), നാസര്‍ വേങ്ങര, കെ എ അന്‍ഷദ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ പാലത്തിങ്ങല്‍ (പബ്ലിസിറ്റി) എന്നിവരാണ് മറ്റു സ്വാഗതസംഘം ഭാരവാഹികള്‍.

കേരള മുസ്ലിം നവോത്ഥാനതിനു നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവാസി പതിപ്പാണ് ഗള്‍ഫ്‌നാടുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാഹി സെന്ററുകള്‍. ആദ്യകാല ഇസ്ലാഹി സെന്ററുകളില്‍ ഒന്നാണ് 1982 ല്‍ രൂപീകൃതമായ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ. അക്കാലത്ത് മക്കയിലെ ഉമ്മുല്‍ഖുറ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ഹുസൈന്‍ മടവൂരിന്റെയും കഴിഞ്ഞ വര്‍ഷം അന്തരിക്കുന്നത് വരെ സെന്ററിന്റെ മുഖ്യസാരഥിയായിരുന്ന പ്രൊഫസര്‍ കെ മുഹമ്മദ് അരീക്കോടിന്റെയും നേതൃത്വത്തില്‍ 1981 ല്‍ ആരംഭിച്ച പ്രതിവാര ഖുര്‍ആന്‍ പഠനക്ലാസ്സ് ഇസ്ലാഹി സെന്റര്‍ ജിദ്ദയായി രൂപാന്തരപ്പെടുകയും ക്രമേണ കര്‍മ്മ വീഥിയില്‍ മുന്നേറ്റം സൃഷ്ടിക്കുകയുമായിരുന്നു.

ഇന്ത്യന്‍ വിമണ്‍സ് ഓര്‍ഗനൈസേഷന്‍ (വനിത വിഭാഗം), ഫോക്കസ് ജിദ്ദ (യുവജന വിഭാഗം), ടാലന്റ് ടീന്‍സ് (വിദ്യാര്‍ത്ഥി വിഭാഗം), അല്‍ഹുദ ബാലവേദി എന്നിവക്കു പുറമെ ഇരുപതോളം ഉപവകുപ്പുകളിലായി മത, സാമൂഹിക, വിദ്യഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്തുലമായ സേവനങ്ങള്‍ നടത്തി വരുന്നു. വ്യവസ്ഥാപിതമായ രീതിയില്‍ ജിദ്ദയില്‍ ആദ്യമായി മദ്രസ തുടങ്ങിയത് ഇസ്ലാഹി സെന്റര്‍ ആണ്.

2007 ല്‍ ഒരു വര്‍ഷം നീണ്ടു നിന്ന രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചിരുന്നു. ആഗോള ഇസ്ലാമിക പണ്ഡിതന്‍മാരായ യൂസുഫ് എസ്റ്റസ്, സാക്കിര്‍ നായിഖ്, മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. സൌദി മതകാര്യവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഇസ്ലാഹി സെന്റര്‍ ഷറഫിയ ഖാലിദ് ബിന്‍ വലീദ് റോഡിലെ വിശാലമായ അങ്കണത്തിലേക്ക് മാറിയ ശേഷം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ സാധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

മൂസക്കോയ പുളിക്കല്‍, ബഷീര്‍ വള്ളിക്കുന്ന്, സലാഹ് കാരാടന്‍, അഹ്മദ് കുട്ടി മദനി, നൌഷാദ് കരിങ്ങനാട്, സിവി അബൂബക്കര്‍ കോയ, അബ്ദുല്‍ ഗനി തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. സലീം ഐക്കരപ്പടി സ്വാഗതവും മുജീബ്‌റഹ്മാന്‍ ചെങ്ങര നന്ദിയും പറഞ്ഞു.കിസ് ഓഫ് ലൗവ്, സദാചാര പോലീസിങ്ങ് കേരള പോലീസ് സര്‍ക്കുലര്‍ എന്ത് പറയുന്നു?


നിയമം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍; നടപ്പിലാക്കേണ്ട നിയമവും ആളുകള്‍ നിര്‍ബന്ധിതമായി നടപ്പിലാക്കുന്ന സദാചാര നടപടികളും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചറിയേണ്ടത് പ്രധാനമാണ്. പോലീസ് നടപ്പിലാക്കേണ്ടത് ഒന്നുകില്‍ നിയമസഭ രൂപം കൊടുത്ത നിയമങ്ങളോ അല്ലെങ്കില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ വ്യാഖ്യാനിച്ചിട്ടുള്ള നിയമങ്ങളോ ആണ്. എവിടെയൊക്കെ ഭരണഘടനാപരമായ അനുമതിയോടെ പ്രഖ്യാപിച്ചിട്ടുള്ള നിയമങ്ങളുണ്ടോ, പോലീസ് അതിനെയാണ് അനുസരിക്കേണ്ടത്. ആ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികളാണ് എടുക്കേണ്ടത്.


കേരളത്തില്‍ സദാചാര പോലീസിങ്ങിന്റെ ഭാഗമായുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ 2012 ആഗസ്റ്റ് മാസത്തില്‍ കേരള പോലീസ് ഒരു സര്‍ക്കുലര്‍ ഇറക്കുകയുണ്ടായി. സദാചാര പോലീസിങ്ങിനെ നിയമം എങ്ങനെ നോക്കിക്കാണുന്നുവെന്നും, പോലീസ് ഉദ്യോഗസ്ഥന്മാര്‍  ഇത്തരം വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സര്‍ക്കുലര്‍ വ്യക്തമായി നിര്‍ദ്ദേശിക്കുന്നു. പോലീസ് തന്നെ നടപ്പിലാക്കാന്‍ മെനക്കെടാത്ത ഈ സര്‍ക്കുലര്‍ ഇപ്പോള്‍ വളരെ പ്രസക്തമാണ്. കേരള സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് പോലീസ് എന്നതുകൊണ്ട് അവരും 'നിയമ'ത്തിനേക്കാള്‍ 'മോറലിസ'മനുസരിച്ചാണ് പെരുമാറാറ്. നാട്ടുകാരെ സദാചാരം പഠിപ്പിക്കല്‍ പോലീസിന്റെ ജോലിയില്‍ പെട്ട കാര്യമല്ലെന്ന് ഈ സര്‍ക്കുലര്‍ വന്നിട്ടും അവര്‍ മനസ്സിലാക്കിയിട്ടില്ലെന്നാണ് 'kiss of love' പരിപാടിക്കെതിരെയുള്ള ചില പോലീസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ വായിച്ചപ്പോള്‍ തോന്നിയത്. കേരള പോലീസിന്റെ വെബ്‌സൈറ്റില്‍ സര്‍ക്കുലര്‍ കിടക്കുന്നുണ്ട്. ഇംഗ്ലീഷില്‍ വായിക്കേണ്ടവര്‍ക്ക് താഴെയുള്ള ലിങ്കില്‍ പോയാല്‍ മതിയാകും.
http://www.keralapolice.org/newsite/pdfs/circular/circular_2012/cir_27_2012.pdf സര്‍ക്കുലറിന്റെ മലയാളപരിഭാഷയിലേക്ക് .... നമ്പര്‍. 56/ക്യാമ്പ്/എസ്.പി.സി./2012 പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കേരളം, തിരുവനന്തപുരം തിയ്യതി: 31.08.2012 വിഷയം: സദാചാര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തിക്കെതിരെയുള്ള നിയമപരമായ നടപടി. ഇതു സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശങ്ങള്‍: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്വയം പ്രഖ്യാപിത വ്യക്തിപരമായ പെരുമാറ്റച്ചട്ടങ്ങള്‍, ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ, കൈയേറ്റം ചെയ്‌തോ, പരിക്കേല്‍പിച്ചോ, കൊലപാതകം തന്നെ നടത്തിയോ അടിച്ചേല്‍പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇത് പൗരന്റെ സ്വകാര്യതയിലേക്കും, വ്യക്തികളുടെ സ്വകാര്യ സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമായി മാറുന്നുണ്ട്. സാധാരണയായി 'സദാചാര പോലീസിങ്ങ്' എന്നറിയപ്പെടുന്ന ഈ നിയമവിരുദ്ധ പ്രവൃത്തിയുടെ പൊതുപ്രത്യേകത ഏതാനും ചില വ്യക്തികളോ ഗ്രൂപ്പുകളോ അവര്‍ സ്വയം പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടങ്ങള്‍ ബലമായി മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നു എന്നതാണ്. പലപ്പോഴും ഇത് സ്ത്രീകള്‍ക്കെതിരെയാകുന്നു. ഇത്തരം പ്രവര്‍ത്തികള്‍ നിയമം അനുവദിക്കുന്ന ക്രമസമാധാനപാലനത്തില്‍ പെടില്ല. വാസ്തവത്തില്‍ ഇത്തരം ചെയ്തികളെ വിളിക്കാവുന്നത് ഭീഷണി, നിര്‍ബന്ധപ്രേരണ, കരുതിക്കൂട്ടിയുള്ള ബലപ്രയോഗം, അടിച്ചേല്‍പ്പിക്കല്‍ എന്നാണ്. (intimidatory, compulsive, conformtiy enforcement (ICCE) ഒരു കാര്യം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്; നമ്മെപ്പോലുള്ള ഒരു ജനായത്ത സമൂഹത്തില്‍ എന്താണ് നിയമവിധേയമല്ലാത്തതായി മാറുന്നത് എന്ന് നിയമം വ്യക്തമായി നിര്‍വ്വചിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. ആ സ്വാതന്ത്ര്യമുപയോഗിച്ച്, ഒരു പൗരന്‍ ഏതെങ്കിലും പ്രവൃത്തി ചെയ്യുമ്പോള്‍; ആ പ്രവൃത്തി നിയമം അനുശാസിക്കുന്നതാണോ അല്ലയോ എന്ന കാര്യം നിയമത്താലോ നിയമം ഉപയോഗിച്ചു കൊണ്ടോ മാത്രമേ തീരുമാനിക്കാനാകൂ. പൗരന്മാര്‍ നിയമവിധേയമായി അത്തരം അടിസ്ഥാന സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍, ഒരു വ്യക്തിക്കോ സംഘത്തിനോ അവരുടെ സ്വയം പ്രഖ്യാപിത സദാചാര മാനദണ്ഡങ്ങള്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല. അത്തരം നിയമവിരുദ്ധ കടന്നുകയറ്റങ്ങളെ ഇന്ത്യന്‍ പീനല്‍ കോഡും, മറ്റു നിയമങ്ങളും ക്രിമിനല്‍ കുറ്റകൃത്യമായിട്ടാണ് നിര്‍വ്വചിക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു


പ്രവര്‍ത്തികളല്ല 'മോറല്‍ പോലീസിങ്ങ്'. മറിച്ച്, ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രേരണയാകുന്നത് കടുത്ത സാമൂഹ്യവിരുദ്ധ പ്രവണതകളോ, അടിസ്ഥാന ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ഇടുങ്ങിയ, സാമുദായിക, ഫണ്ടമെന്റലിസ്റ്റ് അജണ്ടകളുള്ളവരോ ആണ്.


നിയമം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍; നടപ്പിലാക്കേണ്ട നിയമവും ആളുകള്‍ നിര്‍ബന്ധിതമായി നടപ്പിലാക്കുന്ന സദാചാര നടപടികളും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചറിയേണ്ടത് പ്രധാനമാണ്. പോലീസ് നടപ്പിലാക്കേണ്ടത് ഒന്നുകില്‍ നിയമസഭ രൂപം കൊടുത്ത നിയമങ്ങളോ അല്ലെങ്കില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ വ്യാഖ്യാനിച്ചിട്ടുള്ള നിയമങ്ങളോ ആണ്. എവിടെയൊക്കെ ഭരണഘടനാപരമായ അനുമതിയോടെ പ്രഖ്യാപിച്ചിട്ടുള്ള നിയമങ്ങളുണ്ടോ, പോലീസ് അതിനെയാണ് അനുസരിക്കേണ്ടത്. ആ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികളാണ് എടുക്കേണ്ടത്. മേല്പറഞ്ഞതിനു വിരുദ്ധമായി, ഏതെങ്കിലും സംഭവത്തില്‍ ഭീഷണി, നിര്‍ബന്ധപ്രേരണ, കരുതിക്കൂട്ടിയുള്ള ബലപ്രയോഗം, അടിച്ചേല്‍പ്പിക്കല്‍ (ICCE) എന്നിവ നടന്നിട്ടുണ്ടെങ്കില്‍ കര്‍ക്കശമായി ഇടപെടേണ്ടതാണ്. 'മോറല്‍ പോലീസിങ്ങ്' എന്നു വിളിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ അപകടത്തെയും കുടുക്കുകളെയും കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ബോധമുള്ളവരായിരിക്കണം. ബാക്കിയുള്ള സമൂഹത്തേക്കാള്‍ ഉയര്‍ന്ന സദാചാരമാണ് തങ്ങളുടേതെന്ന് പറയുന്നവര്‍, നിഷ്‌കളങ്കമായോ, നിര്‍ദോഷമായോ ഏര്‍പ്പെടുന്ന പ്രവര്‍ത്തികളല്ല 'മോറല്‍ പോലീസിങ്ങ്'. മറിച്ച്, ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രേരണയാകുന്നത് കടുത്ത സാമൂഹ്യവിരുദ്ധ പ്രവണതകളോ, അടിസ്ഥാന ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ഇടുങ്ങിയ, സാമുദായിക, ഫണ്ടമെന്റലിസ്റ്റ് അജണ്ടകളുള്ളവരോ ആണ്.

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. ആ സ്വാതന്ത്ര്യമുപയോഗിച്ച്, ഒരു പൗരന്‍ ഏതെങ്കിലും പ്രവൃത്തി ചെയ്യുമ്പോള്‍; ആ പ്രവൃത്തി നിയമം അനുശാസിക്കുന്നതാണോ അല്ലയോ എന്ന കാര്യം നിയമത്താലോ നിയമം ഉപയോഗിച്ചു കൊണ്ടോ മാത്രമേ തീരുമാനിക്കാനാകൂ.


എപ്പോഴൊക്കെ അത്തരം ക്രിമിനല്‍ പ്രവൃത്തിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥന് വിവരം ലഭിക്കുന്നുവോ, അപ്പോള്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും, വേഗതയോടെയും, കാര്യക്ഷമതയോടെയും കേസന്വേഷിക്കുകയും വേണം. ഇത്തരം കേസുകള്‍ ഔപചാരിക പരാതിക്കായി കാത്തിരിക്കാതെ രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉചിതം. ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ അതിക്രമിച്ചുകടക്കല്‍ (സെക്ഷന്‍ 324), കയ്യേറ്റം/പരിക്കേല്‍പ്പിക്കല്‍ (സെക്ഷന്‍ 323,326), വധശ്രമം (സെക്ഷന്‍ 307), കൊലപാതകം (സെക്ഷന്‍ 302), പിടിച്ചുപറി (സെക്ഷന്‍ 390), കൊള്ള (സെക്ഷന്‍ 395) തുടങ്ങിയ വശങ്ങളും വകുപ്പുകളും ഉപയോഗിച്ചും ഉള്‍പ്പെടുത്തിയുമായിരിക്കണം കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ സെക്ഷന്‍ 153, 153 എ, 153 ബി എന്നിവയും ഉപയോഗിക്കാവുന്നതാണ്. നിയമം അനുശാസിക്കുന്നതും ആവശ്യമായതുമായ ക്രിമിനല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കാന്‍ പാടില്ല. എവിടെയെല്ലാം അവശ്യമുണ്ടോ അവിടെയെല്ലാം നീതിയുക്തവും, കാര്യക്ഷമവുമായ നിയമനടപടികള്‍ സ്വീകരിക്കണം. കേരള ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 ഉം ഉപയോഗിക്കാവുന്നതാണ്. നിയമങ്ങള്‍ കര്‍ക്കശമായും, കാര്യക്ഷമമായും നടപ്പിലാക്കിയാല്‍, സമൂഹത്തിന് ഭീഷണിയായ ഇത്തരം പ്രവൃത്തികള്‍ ഫലപ്രദമായി തടയാനാകും. അങ്ങിനെ നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍, ആവശ്യമായ വിവരങ്ങള്‍ തക്ക സമയത്ത് നല്‍കി പൊതുജനം പോലീസുമായും നിയമ ഏജന്‍സികളുമായും സഹകരിക്കണം. മറ്റൊരു സാധ്യതയുമില്ലെങ്കില്‍ വ്യക്തിയെയോ സ്വത്തിനെയോ പ്രതിരോധിക്കാനും, ക്രിമിനല്‍ പ്രവര്‍ത്തനം തടയാനുമുള്ള ചുമതലയിലേക്കുയരാന്‍ പോലും നിയമം ജനങ്ങളെ അനുവദിക്കുന്നുണ്ട്. അത്തരം ജനങ്ങളുടെ പ്രവര്‍ത്തനവും ഭീഷണി, നിര്‍ബന്ധപ്രേരണ, കരുതിക്കൂട്ടിയുള്ള ബലപ്രയോഗം, അടിച്ചേല്‍പ്പിക്കല്‍ (ICCE) എന്നതും വേര്‍തിരിച്ച് വ്യക്തമായി മനസ്സിലാക്കണം. പോലീസ് ഉദ്യോഗസ്ഥന്മാര്‍ സ്വയം 'മോറല്‍ പോലീസിങ്ങി'ന്റെ കെണിയില്‍ വീഴാതിരിക്കേണ്ടതും, 'നിയമനടപടികള്‍' ക്കു പകരം 'മോറല്‍ നടപടികള്‍' തേടാതിരിക്കേണ്ടതും പ്രധാനമാണ്. ഏതെങ്കിലും ഒരു കാര്യത്തിനെതിരെ നിയമപരമായ നടപടി എടുക്കണോ എന്ന സംശയം പോലീസുദ്യോഗസ്ഥന് തോന്നുന്ന പക്ഷം; ആ കാര്യം, ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളിലോ മറ്റേതെങ്കിലും പ്രസക്തമായ ക്രിമിനല്‍ നിയമത്തിലോ അതിനെ കുറ്റകൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക എന്ന ഏക വഴിയേ ഉള്ളു. സ്‌റ്റേറ്റ് പോലീസ് To All Officers in List 'B' Copy to : CAS to all officers in PHQ, Circular File.

വെടി നിര്‍ത്തല്‍ പ്രഖ്യാപനമില്ലെന്ന് ബോകോ ഹറാം തീവ്രവാദികള്‍

നൈജീരിയ: സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനെതിരെ ബോകോ ഹറാം തീവ്രവാദികള്‍. ഒക്ടോബര്‍ 17 നായിരുന്നു സര്‍ക്കാര്‍ തീവ്ര വാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. ബോകോ ഹറാം നേതാവ് അബൂബക്കര്‍ ഷിക്കാവുവാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തെ തള്ളിയത്. അതേ സമയം കഴിഞ്ഞ ഏപ്രിലില്‍ തങ്ങള്‍ തട്ടി കൊണ്ട് പോയ 219 പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം കഴിപ്പിച്ചതായും ബോകോ നേതാവ് പറഞ്ഞു. തങ്ങള്‍ യാതൊരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്കും തയാറല്ല എന്നാണ് വീഡിയോ സന്ദേശത്തില്‍ അബൂബക്കര്‍ പറഞ്ഞത്. 2009 മുതലാണ് നൈജീരീയയില്‍  ബോകോ ഹറാം തീവ്രവാദികള്‍ പോരാട്ടം ശക്തമാക്കിയത്. വീഡിയോ സന്ദേശം പുറത്ത് വന്നത് സര്‍ക്കാറിനു വന്‍ പ്രഹരമായി. പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്തതും സമാധാന ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയും ബോകോകളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കുകള്‍ പ്രകാരം 500ലധികം സ്ത്രീകളും പെണ്‍കുട്ടികളുമാണ് തീവ്രവാദികളുടെ തടവില്‍ ഉള്ളത്. ഇവരെ നിര്‍ബന്ധിത വിവാഹത്തിനു വിധേയരാക്കിയതായും സംഘടനയുടെ കണക്കുകള്‍ പറയുന്നു. രാജ്യത്തെ പശ്ചാത്യവല്‍ക്കരിക്കുന്നതിനെതിരെ എന്ന പേരിലാണ് ബോകോ ഹറാം തീവ്രവാദികള്‍ നൈജീരീയയില്‍ പോരാട്ടം നടത്തുന്നത്. പശ്ചാത്യ വിദ്യാഭ്യാസത്തിന് പകരം വിവാഹമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടതെന്നാണ് ബോകോ തീവ്രവാദികള്‍ നേരത്തെ പറഞ്ഞിരുന്നത്. ചിബോക്ക് പ്രവിശ്യയില്‍ നിന്നായിരുന്നു പെണ്‍കുട്ടികളെ കൂട്ടമായി തട്ടി കൊണ്ട് പോയിരുന്നത്. പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 'പെണ്‍കുട്ടികള്‍ അവരുടെ ഭര്‍തൃ ഗൃഹത്തിലാണ്' എന്നാണ് ഒരു ബോകോ നേതാവ് ഇതിനു മറുപടി പറഞ്ഞത്. പെണ്‍കുട്ടികളെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിനായി തീവ്രവാദികളുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍് തയ്യാറായിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഏപ്രിലില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഇതിന്റെ ഭാഗമായി ബൊക്കോ ഹറാം തീവ്രവാദികളുമായി നൈജീരിയന്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാകുകയും ചെയ്തിരുന്നു.

കോഴ ആരോപണം: മാണിയുടെ മുന്നണി മാറ്റ ആഗ്രഹത്തിനുമേലുള്ള അവസാനത്തെ ആണി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെയും മറ്റ് ഘടകകക്ഷിയുടെയും ശക്തമായ പിന്തുണയുണ്ടെങ്കിലും കോഴ ആരോപണം കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്ക് വന്‍ തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ മാണിയ്‌ക്കെതിരെ അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന് ആശ്വാസമാണ്. അതേസമയം, മുന്നണി മാറ്റ ഭീഷണി മുഴക്കി യു.ഡി.എഫില്‍ കാര്യം നേടുകയെന്ന മാണി തന്ത്രത്തിന് ഈ ആരോപണം വന്‍ തിരിച്ചടിയാകും. ഈ വിഷയത്തില്‍ വളരെ ശ്രദ്ധയോടെയാണ് സി.പി.ഐ.എം ഇടപെട്ടത്. സാധാരണയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതിന് പിന്നാലെ ശക്തമായി രംഗത്തെത്താറുള്ള സി.പി.ഐ.എം നേതാക്കളില്‍ പലരും ഇത്തവണ കുറേയേറെ ആലോചിച്ചു. മാണിയ്‌ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ശരിവെച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന ഇന്ന് ഉച്ചയോടെയാണ് വന്നത്. എന്നാല്‍ ഈ വിഷയത്തില്‍ മാണിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ തയ്യാറല്ല എന്ന സമീപനമാണ് പിണറായി സ്വീകരിച്ചത്. മാണിയ്ക്ക് മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രി കെ.ബാബുവിനും ഈ വിഷയത്തില്‍ പങ്കുണ്ടെന്നും പിണറായി പറഞ്ഞു. മാണിയെ ഒറ്റപ്പെടുത്താനില്ലെന്നതിന് പിണറായി പറയുന്ന ന്യായം ഇതാണ്, ഈ വിഷയം കൊണ്ട് മുഖ്യമന്ത്രിക്കാണ് രാഷ്ട്രീയ നേട്ടമുണ്ടായത്. കാരണം കെ.എം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ഭീഷണി ഇനി വിലപ്പോകില്ലെന്ന ആശ്വാസം മുഖ്യമന്ത്രിയ്ക്കുണ്ടെന്നാണ് പിണറായി പറഞ്ഞത്. വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാണിയ്‌ക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പിണറായി പറയാതെ പറഞ്ഞുവെക്കുന്നത്. വേണമെങ്കില്‍ അതില്‍ പ്രതിയായി ഉമ്മന്‍ചാണ്ടിയേയും ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് സി.പി.ഐ.എം പറയുമ്പോഴും അത് ഏത് തരത്തിലുള്ളതാവണമെന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഏകാഭിപ്രായമില്ല. സി.ബി.ഐ അന്വേഷണം വേണമെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന അഭിപ്രായമാണ് പി.ബി അംഗം എം.എ ബേബി പ്രകടിപ്പിച്ചത്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പിണറായി ആകട്ടെ അത് ഏതുതരത്തിലുള്ളതാവണമെന്ന് പിന്നീട് പറയാമെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസ് ഭാഗത്ത് നിന്നും മുഖ്യമന്ത്രി മാണിയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. ഈ വിഷയത്തിന്റെ സത്യാവസ്ഥ തനിക്ക് നേരിട്ട് ബോധ്യമുള്ളതാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു അന്വേഷണവും നടത്താനുദ്ദേശിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മാണിയെ വിശ്വാസമാണെന്ന സമീപനമാണ് കെ.പി.സി.സി അധ്യക്ഷനും സ്വീകരിച്ചത്. അതേസമയം, കോഴ ആരോപണങ്ങളോട് കെ.എം മാണി പ്രതികരിക്കണമെന്ന നിലപാടുമായി ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ സമീപനത്തെ കെ.പി.സി.സിയും മുഖ്യമന്ത്രിയും വിമര്‍ശിച്ചിട്ടുണ്ട്. ഒറ്റപ്പെടുത്തിയുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നില്ലെങ്കിലും മാണിക്ക് ഈ ആരോപണം വന്‍ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. മാണിയുടെ സമ്മര്‍ദ്ദ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇനി യു.ഡി.എഫില്‍ വിലപ്പോകില്ലെന്നത് തന്നെയാണ് ഏറ്റവും വലിയ നഷ്ടം.

മുന്‍ ആഴ്‌സനല്‍ താരം തിയറി ഹെന്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്?

ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് പഴയ ആഴ്‌സനല്‍ ക്യാമ്പില്‍ നിന്നു തിയറി ഹെന്റി  കൂടെ എത്തുന്നു. റോബര്‍ട്ട് പിറെസ്, ഡേവിഡ് ട്രെസഗെ, മൈക്കല്‍ സില്‍വസ്റ്റര്‍, നിക്കോളസ് അനല്‍ക്ക തൂടങ്ങിയവരുടെ നിരയിലേക്കാണ് ഹെന്റി എത്തുന്നത്. അടുത്ത സീസണിലായിരിക്കും അദ്ദേഹം ഇന്ത്യന്‍ ലീഗില്‍ ബൂട്ട് കെട്ടുക. ഒരു ഫ്രഞ്ച് ദിന പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. നിലവില്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് ക്ലബില്‍ ന്യൂയോര്‍ക്ക് ബുള്‍സിന്റെ താരമാണ് ഹെന്റി. ഫ്രഞ്ച്,ഇറ്റാലിയന്‍,ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ലീഗുകളില്‍ കളിച്ചതിന് ശേഷമാണ് ഹെന്റി ഇന്ത്യന്‍ ലീഗില്‍ എത്തുന്നത്. പിറസ് അടക്കമുള്ള മുന്‍ സഹതാരങ്ങള്‍ നല്‍കിയ നിര്‍ദേശമാണ് ഹെന്റിയെ ഇന്ത്യന്‍ ലീഗിലേക്ക് അടുപ്പിക്കുന്നത്. നിലവില്‍ ഗോവയുടെ താരമായ പിറെസിന് അടുത്ത വര്‍ഷം ടീം മാനേജര്‍ പദവി കൂടെ ലഭിക്കുന്നതോടെ ഐക്കണ്‍ താരമായി ഹെന്റി എത്തുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്.2003-04 കാലത്ത് ആഴ്‌സനലിന് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ പിറെസ്-ഹെന്റി കൂട്ടു കെട്ട് മികച്ച പങ്കാണ് വഹിച്ചിരുന്നത്. മുന്‍ കോച്ച് ആഴ്‌സന് വെങംറുടെ പ്രോത്സാഹനവും  ഹെന്റി ഇന്ത്യന്‍ ലീഗിലേക്ക് വരുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം ആഴ്‌സനല്‍ കോച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ പ്രശംസിച്ചിരുന്നു. ഐ.എസ്.എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖഛായ മാറ്റി തീര്‍ക്കുമെന്നാണ് വെംങര്‍ പറഞ്ഞത്. ഹെന്റിയെ കൂടാതെ മുന്‍ മാഞ്ചസ്റ്റര്‍ താരം റിയോ ഫെര്‍ഡിനാന്‍ഡ്, ബയേണ്‍മ്യൂണിക്കിന്റെ പെറു താരം ക്ലൗഡിയൊ പിസാരോ എന്നിവരും അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചേക്കും.