ജിദ്ദ : നവോത്ഥാന പ്രവര്‍ത്തന മേഖലയില്‍ മുപ്പത് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ വിവിധ പരിപാടികളോടെ മൂന്നുമാസം നീണ്ടു നില്‍ക്കുന്ന മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നു. ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്ത സമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഷൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി മുഖ്യരക്ഷാധികാരിയും, സലാഹ് കാരാടന്‍ ചെയര്‍മാനും, അഹ്മദ് കുട്ടി മദനി ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. എം ടി മനാഫ് മാസ്റ്റര്‍, അബ്ദുല്‍ കരീം സുല്ലമി, വി പി മുഹമ്മദലി, മുഹമ്മദ് ആലുങ്ങല്‍, പി എ അബ്ദുറഹിമാന്‍, പി എം അമീര്‍ അലി, നജീബ് കളപ്പാടന്‍!, കെടി മുഹമ്മദ് റബീഉള്ള, വി പി അബ്ദുല്‍ നാസര്‍ ഇതാഖ, അര്‍ഷദ് നൌഫല്‍, കെ ടി മുജീബ് റഹ്മാന്‍, അബ്ദുല്‍ സലാം മമ്പാട്, ഡോ. ഇസ്മായില്‍ മരുതേരി, മുഹമ്മദലി അസ്ഗര്‍!, സമദ് കാരാടന്‍, വികെ അബ്ദുല്‍ സമദ്, എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ രക്ഷാധികാരികളാണ്.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉത്ഘാടന സമ്മേളനം, മീഡിയ വര്‍ക്ക് ഷോപ്പ്, ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍, പരിസ്ഥിതി അവബോധത്തിനായി ഇക്കോ ഫോക്കസ്, വിദ്യാര്‍ത്ഥികളുടെ ചിത്ര രചന മത്സരം, ബാല സംഗമം, നേതൃ പരിശീലന ക്യാമ്പ്, വിവിധ സംഘടന പ്രതിനിധികളുടെ സംഗമം, എഴുത്തുകാര്‍ക്കായി സാഹിത്യ സംഗമം, ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം, വിനോദ യാത്ര, ടീന്‍സ് മീറ്റ്, സ്‌പോര്‍ട്‌സ് ഡേ, വനിതകള്‍ക്കായി സെമിനാര്‍, പിക്‌നിക്, വീട്ടമ്മമാര്‍ക്ക് വ്യക്തിത്വ വികസന ക്യാമ്പ്, ടീനേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് അറിയിച്ചു.
അബ്ദുല്‍ ഗനി എടത്തനാട്ടുകര, എഞ്ചിനീയര്‍ ഹസൈനാര്‍ (വൈസ് ചെയര്‍മാന്‍), കെ സി മന്‍സൂര്‍, പ്രിന്‍സാദ് കോഴിക്കോട് (കണ്‍വീനര്‍മാര്‍!!), ബഷീര്‍ വള്ളിക്കുന്ന്, എഞ്ചിനീയര്‍ അബ്ദുല്‍ ലത്തീഫ് (പ്രോഗ്രാം), എഞ്ചിനീയര്‍ വികെ മുഹമ്മദ്, അബ്ദുല്‍ കബീര്‍ മോങ്ങം, ടി സി ഇസ്ഹാഖ്, അമീര്‍ അലി ചേളാരി (ഫൈനാന്‍സ്!), മുഹമ്മദലി ചുണ്ടക്കാടന്‍, മൂസക്കോയ പുളിക്കല്‍, നൌഷാദ് കരിങ്ങനാട് (റിസപ്ഷന്‍), സി വി അബൂബക്കര്‍ കോയ, ശംസുദ്ധീന്‍ അയനിക്കോട് (പബ്ലിക് റിലേഷന്‍സ്), അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, മുസ്തഫ മണ്ണാര്‍ക്കാട്, മുജീബ് റഹ്മാന്‍ സ്വലാഹി (ദഅവ), സലീം ഐക്കരപ്പടി, മുജീബ്‌റഹ്മാന്‍ ചെങ്ങര, റഷീദ് പേങ്ങാട്ടിരി (മീഡിയ), ഷകീല്‍ ബാബു, ജംഷീദ് കുനിയില്‍, മുഹമ്മദ് കക്കോടി, സാബിര്‍ ഖാന്‍ എറണാംകുളം (വളണ്ടിയര്‍), ജരീര്‍ വേങ്ങര, മുഹമ്മദലി മുത്തനൂര്‍ (ഓഡിയോ, വീഡിയോ), മൊയ്തു വെള്ളിയഞ്ചേരി, സിദ്ധീഖ് സി എം, അബ്ദുല്‍ ജലീല്‍ സി എച്ച് (ലൈബ്രറി), ജൈസല്‍ ഫറോഖ്, അഷ്‌റഫ് ഉണ്ണീന്‍, ശംസീര്‍ ആമയൂര്‍, മുബാറഖ് അരീക്കാട് (ഐ ടി), അബൂബക്കര്‍ പട്ടിക്കാട്, മുസ്തഫ ഉച്ചാരക്കടവ് (ഭക്ഷണം), മൂസക്കോയ പരപ്പില്‍, ഹംസ നിലമ്പൂര്‍ (ട്രാന്‍സ്‌പോര്‍ടേഷന്‍), നാസര്‍ വേങ്ങര, കെ എ അന്‍ഷദ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ പാലത്തിങ്ങല്‍ (പബ്ലിസിറ്റി) എന്നിവരാണ് മറ്റു സ്വാഗതസംഘം ഭാരവാഹികള്‍.
കേരള മുസ്ലിം നവോത്ഥാനതിനു നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവാസി പതിപ്പാണ് ഗള്‍ഫ്‌നാടുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാഹി സെന്ററുകള്‍. ആദ്യകാല ഇസ്ലാഹി സെന്ററുകളില്‍ ഒന്നാണ് 1982 ല്‍ രൂപീകൃതമായ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ. അക്കാലത്ത് മക്കയിലെ ഉമ്മുല്‍ഖുറ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ഹുസൈന്‍ മടവൂരിന്റെയും കഴിഞ്ഞ വര്‍ഷം അന്തരിക്കുന്നത് വരെ സെന്ററിന്റെ മുഖ്യസാരഥിയായിരുന്ന പ്രൊഫസര്‍ കെ മുഹമ്മദ് അരീക്കോടിന്റെയും നേതൃത്വത്തില്‍ 1981 ല്‍ ആരംഭിച്ച പ്രതിവാര ഖുര്‍ആന്‍ പഠനക്ലാസ്സ് ഇസ്ലാഹി സെന്റര്‍ ജിദ്ദയായി രൂപാന്തരപ്പെടുകയും ക്രമേണ കര്‍മ്മ വീഥിയില്‍ മുന്നേറ്റം സൃഷ്ടിക്കുകയുമായിരുന്നു.
ഇന്ത്യന്‍ വിമണ്‍സ് ഓര്‍ഗനൈസേഷന്‍ (വനിത വിഭാഗം), ഫോക്കസ് ജിദ്ദ (യുവജന വിഭാഗം), ടാലന്റ് ടീന്‍സ് (വിദ്യാര്‍ത്ഥി വിഭാഗം), അല്‍ഹുദ ബാലവേദി എന്നിവക്കു പുറമെ ഇരുപതോളം ഉപവകുപ്പുകളിലായി മത, സാമൂഹിക, വിദ്യഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്തുലമായ സേവനങ്ങള്‍ നടത്തി വരുന്നു. വ്യവസ്ഥാപിതമായ രീതിയില്‍ ജിദ്ദയില്‍ ആദ്യമായി മദ്രസ തുടങ്ങിയത് ഇസ്ലാഹി സെന്റര്‍ ആണ്.
2007 ല്‍ ഒരു വര്‍ഷം നീണ്ടു നിന്ന രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചിരുന്നു. ആഗോള ഇസ്ലാമിക പണ്ഡിതന്‍മാരായ യൂസുഫ് എസ്റ്റസ്, സാക്കിര്‍ നായിഖ്, മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. സൌദി മതകാര്യവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഇസ്ലാഹി സെന്റര്‍ ഷറഫിയ ഖാലിദ് ബിന്‍ വലീദ് റോഡിലെ വിശാലമായ അങ്കണത്തിലേക്ക് മാറിയ ശേഷം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ സാധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
മൂസക്കോയ പുളിക്കല്‍, ബഷീര്‍ വള്ളിക്കുന്ന്, സലാഹ് കാരാടന്‍, അഹ്മദ് കുട്ടി മദനി, നൌഷാദ് കരിങ്ങനാട്, സിവി അബൂബക്കര്‍ കോയ, അബ്ദുല്‍ ഗനി തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. സലീം ഐക്കരപ്പടി സ്വാഗതവും മുജീബ്‌റഹ്മാന്‍ ചെങ്ങര നന്ദിയും പറഞ്ഞു.
