എഡിറ്റര്‍
എഡിറ്റര്‍
‘ഇനിയും ഇത് അനുവദിക്കാന്‍ പറ്റില്ല; ടീം മാനേജുമെന്റ് കണ്ണ് തുറക്കണം’; മഞ്ഞപ്പടെ പൊട്ടിയ സീറ്റില്‍ ഇരുത്താന്‍ പറ്റില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍; സംഭവത്തില്‍ കേസെടുത്തു
എഡിറ്റര്‍
Wednesday 29th November 2017 11:13pm

കൊച്ചി: ഐ.എസ്.എല്ലിലെ ഏറ്റവും വലിയ ആരാധകക്കൂട്ടമുളള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഓരോ മത്സരത്തിനും കലൂരിലെ സ്‌റ്റേഡിയത്തിലെത്തുന്നത് 62,000. ടീമിനായി ചങ്കു പറിച്ചു കൊടുക്കുന്ന ആരാധകരുണ്ടായിട്ടും അവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനോ സുരക്ഷയൊരുക്കാനോ സ്‌റ്റേഡിയത്തില്‍ ഒരുക്കാന്‍ സാധിച്ചിട്ടില്ല. സ്‌റ്റേഡിയത്തിലെ ബക്കറ്റ് സീറ്റുകളുടയടക്കം ക്വാളിറ്റി വിമര്‍ശിക്കപ്പെട്ടിരുന്നു.

സ്റ്റേഡിയത്തിലെ മോശം സീറ്റുകള്‍ക്കെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സീറ്റുകളുടെ അവസ്ഥ കണക്കിലെടുത്ത് സ്വമേധയാ കേസെടുത്തത്.

നേരത്തെ കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ ടിക്കറ്റുകള്‍ സ്റ്റേഡിയത്തില്‍ വില്‍ക്കാത്തതിനെതിരെ ആരാധകര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുറത്തു നിന്നും കൂടുതല്‍ വില കൊടുത്ത് വാങ്ങേണ്ട ഗതിയായിരുന്നു. അതും മനുഷ്യാവകാശ കമ്മീഷന്‍ പരിഗണനിയിലെടുത്തിട്ടുണ്ട്.

ടീം അധികൃതര്‍ കണ്ണു തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ആരാധകരെ ഇനിയും പൊട്ടിയ സീറ്റില്‍ ഇരുത്താന്‍ പറ്റില്ലെന്നും കമ്മീഷന്‍പറഞ്ഞു. സ്റ്റേഡിയത്തിലെ മോശം സീറ്റുകളെ കുറിച്ച് നേരത്തെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

Advertisement