തിരുവനന്തപുരം: 2010- 11 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് മാര്‍ച്ച് അഞ്ചിന് അവതരിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. സംസ്ഥാനത്തിന്റെ സ്ഥായിയായ വളര്‍ച്ചയിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ള നടപടികളാണ് ബജറ്റിലുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. സ്ഥായിയായ വളര്‍ച്ചയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളുണ്ടാവില്ലെന്ന് മന്ത്രി സൂചന നല്‍കി. കേന്ദ്ര ബജറ്റിന് ശേഷമായിരിക്കും ഇത്തവണ സംസ്ഥാന ബജറ്റ്. ബജറ്റ് സമ്മേളന് മുന്നോടിയായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഈ മാസം 25 ന് നടക്കും. സമ്പൂര്‍ണ്ണ ബജറ്റിന് പകരം നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടാവും ഇത്തവണയുമുണ്ടാവുക.