എഡിറ്റര്‍
എഡിറ്റര്‍
തീവ്രവാദ ആക്രമണത്തിന് ഐ.എസ്.ഐ.എസിന് ബ്രിട്ടീഷ് കമ്പനികള്‍ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Monday 21st August 2017 11:43am

 

ലണ്ടന്‍: ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സിന്റെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ബ്രിട്ടീഷ് കമ്പനികള്‍ സഹായം നല്‍കുന്നതായി ‘ദ സണ്‍ഡേ ടൈംസ്’ റിപ്പോര്‍ട്ട്. കഴിഞ്ഞ 17 നു സ്‌പെയിനില്‍ നടന്ന അക്രമണത്തിനും ഇത്തരത്തിലുള്ള സഹായം ലഭിച്ചതായാണ് സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Also read ജയിലില്‍ കഴിയുന്ന വി.കെ ശശികല ജയിലിനു പുറത്ത് പോയി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കഴിഞ്ഞ ദിവസം സ്‌പെയിനിലെ ബാര്‍സിലോണയിലെ ലാസ് റാമ്പലാസില്‍ ജനക്കൂട്ടത്തിന് നേരെ വാഹനം ഓടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തിയതിലും അക്രമികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി എഫ്.ബി.ഐ രേഖകളെ ഉദ്ധരിച്ചാണ് സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ലാസ് റാമ്പലാസിലെ അക്രമണം കഴിഞ്ഞ് എട്ട മണിക്കൂറിന് ശേഷം സ്‌പെയിനിലെ കടല്‍ക്കരയിലുള്ള റിസോര്‍ട്ടിലേക്ക് കാര്‍ ഓടിച്ച് കയറ്റി ഒരാളെ കൊല്ലുകയും പൊലീസുകാരനുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

വേല്‍സിലെ കമ്പനികളുടെ പിന്തുണയോടെയാണ് അക്രമണങ്ങള്‍ എന്നു പറയുന്ന റിപ്പോര്‍ട്ടില്‍ തീവ്രവാദികള്‍ ഡ്രോണുകള്‍ എത്തിച്ചത് ബ്രിട്ടന്‍ വഴിയാണെന്ന് സ്‌പെയില്‍ കരുതുന്നതായും വേല്‍സിലെ കാര്‍ഡിഫില്‍ നിന്നും റോക്കറ്റ് ആക്രമണത്തിന് ആവശ്യമായ സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പടെ വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.


Dont Miss ‘അത് വെട്ടണം ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല’; രണ്ടാമൂഴത്തില്‍ വെട്ടി നിരത്തലുകള്‍ ഉണ്ടാകില്ലെന്ന് എം.ടി


ബ്രിട്ടീഷ് കമ്പനികളുടെ സഹായത്തോടെയാണ് ഇത്തരം ഇടപാടുകള്‍ നടക്കുന്നതെന്നും അമേരിക്കന്‍ കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ സണ്‍ഡെ ടൈംസ് പറയുന്നു. വേല്‍സിലെ ഒരു കമ്പനി മുഖേന നിരീക്ഷണ ഉപകരണങ്ങള്‍ മാഡ്രിഡിലേക്ക് കപ്പല്‍ മാര്‍ഗം അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement