Categories

ഐ.എസിന്റെ കൈവശം 11000 വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകളുണ്ടെന്ന് ജര്‍മ്മനി

ബെര്‍ലിന്‍: ഭീകരസംഘടനയായ ഐ.എസിന്റെ പക്കല്‍ 11000 ത്തോളം വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകളുണ്ടെന്ന് ജര്‍മന്‍ പത്രം ബൈല്‍ഡ് ആം സോന്‍ടാഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ ചേര്‍ക്കാത്ത ബ്ലാങ്ക് പാസപോര്‍ട്ടായതിനാല്‍ ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

സിറിയയുടെ ഗവണ്‍മെന്റ് സൈറ്റില്‍നിന്ന് 18000 ത്തില്‍ അധികം ബ്ലാങ്ക് പാസ്പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഇവയില്‍ 11000ത്തോളം വരുന്ന പാസ്‌പോര്‍ട്ടുകളും ഐ.എസിന്റെ കൈവശമാണെന്നാണ് ജര്‍മന്‍ അധികൃതരെ ഉദ്ധരിച്ച് ബൈല്‍ഡ് ആം സോന്‍ടാഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാസ്‌പോര്‍ട്ട് ശൂന്യമായതിനാല്‍ ആരുടെ വിവരങ്ങള്‍ വേണമെങ്കിലും ഏതു സമയത്തും രേഖപ്പെടുത്താന്‍ സാധിക്കും. അതുകൊണ്ടു തന്നെ ഇവ ആള്‍മാറാട്ടത്തിന് ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്.


Also Read: ദിലീപിനെ ന്യായീകരിച്ച് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം; വിയോജനക്കുറിപ്പുമായി സൗത്ത്‌ലൈവിലെ മാധ്യമപ്രവര്‍ത്തകര്‍


30 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണം നടത്തിയവര്‍ വ്യാജ സിറിയന്‍ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ചാണെത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2016 ല്‍ എണ്ണായിരത്തിലധികം വ്യാജപാസ്പോര്‍ട്ടുകള്‍ ജര്‍മന്‍ അധികൃതര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും ജര്‍മനിയിലേക്കും അഭയാര്‍ഥികളെന്ന വ്യാജേന നുഴഞ്ഞുകയറാന്‍ ഭീകരവാദികളും ആക്രമണകാരികളും ഇത്തരം പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ചേക്കാന്‍ ഇടയുണ്ടെന്ന് ബി.കെ.എ ഫെഡറല്‍ ക്രിമിനല്‍ പോലീസ് പറയുന്നു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ബ്ലാങ്ക് പാസ്പോര്‍ട്ടുകള്‍ ആരംഭിക്കുന്ന സീരിയല്‍ നമ്പറുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഫെഡറല്‍ പോലീസ് അറിയിച്ചു.

Tagged with: