ലുധിയാന: ഐ എസ് ഐ ചാരന്‍ പഞ്ചാപിലെ ലുധിയാനയില്‍ പോലീസ് പിടിയിലായി. പാകിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശിയായ നിസാം ബകാഷ് ആണ് പിടിയിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ ഐ എസ് ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സന്തീപ് സിങ് എന്ന പേരിലാണ് ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞത്. ഡ്രൈവിങ് ലൈസന്‍സ് ഭൂപടങ്ങള്‍ എന്നിവ ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്ന് പോലീസ് പറഞ്ഞു.