ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് മുംബൈ ഭീകരാക്രമണത്തെകുറിച്ച് നേരത്തെ അറിയാമായിരുന്നെന്ന് പുതിയ വെളിപ്പെടുത്തല്‍. ബ്രീട്ടീഷ് ന്യൂസ് പേപ്പര്‍ ‘ദ ഗാഡിയനാ’ണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇന്ത്യന്‍ അന്വേഷണസംഘം ഹെഡ്‌ലിയുമായി നടത്തിയ 34മണിക്കൂര്‍ ചോദ്യം ചെയ്യലിന്റെ രേഖകള്‍ ഗാഡിയന്‍ പത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് പത്രം അവകാശപ്പെടുന്നു. ഐ.എസ്.ഐക്ക് മുംബൈ ആക്രമണത്തിലുള്ള പങ്ക് ഹെഡ്‌ലിയില്‍ നിന്നും ഇന്ത്യന്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗാഡിയന്റെ കയ്യിലുണ്ടെന്ന് പറയുന്ന 109പേജുവരുന്ന ഹെഡ്‌ലിയെ ചോദ്യം ചെയ്ത രേഖകളില്‍ 26/11 ല്‍ ഐ.എസ്.ഐക്കുള്ള പങ്ക് കൂടുതല്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പറയുന്നു.
ഐ.എസ്.ഐയും ലഷ്‌കര്‍ ഇ തോയ്ബയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ഹെഡ്‌ലി വെളിപ്പെടുത്തിയെന്നും, ഹെഡ്‌ലിയുടെ രണ്ട് ആക്രമണപദ്ധതിയ്ക്ക് പണം നല്‍കിയത് ഐ.എസ്.ഐയാണെന്നും ഹെഡ്‌ലി അന്വേഷണ സംഘത്തോട് പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട.
ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്്ഥരോട് ഹെഡ്‌ലി പറഞ്ഞതിന്റെ ഭാഗങ്ങളും ഗാഡിയന്‍ നല്‍കിയിട്ടുണ്ട.എന്തിനാണ ലഷ്‌കര്‍ ഇ തോയ്ബ മുംബൈ ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തലും ഇതിലുണ്ട്.
‘ജിഹാദിനുവേണ്ടി ചില ചെറിയ സംഘങ്ങള്‍ കാട്ടിയ ആക്രമണ മനോഭാവവും അര്‍പ്പണവും പലരും ലഷ്‌കര്‍ വിട്ടുപോകുന്നതിനു കാരണമായി .ഇന്ത്യയില്‍ ആക്രമണം സമരം നടത്താന്‍ ഞാന്‍ നിര്‍ബന്ധിതനായത് അതുകൊണ്ടാണ്. ഐ.എസ്.ഐക്ക് ഇന്ത്യയില്‍ ആക്രമണെം നടത്തിയതിന്റെ കാരണം അറിയേണ്ടിയതില്ല. കാശ്മീര്‍ കേന്ദ്രമായി മറ്റൊരു വിഭജനം തടയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആ ലക്ഷ്യം നേടുകയും ഹിംസയെ ഇന്ത്യന്‍ മണ്ണിലേക്ക് പറിച്ചുനടുകയും ചെയ്യുക എന്നതായിരുന്നു ഐ.എസ്.ഐ ലക്ഷ്യമിട്ടത്. ഹെഡ്‌ലി പറയുന്നു.

Subscribe Us: