Categories

ജ­മ്മു­-ക­ശ്­മീരില്‍ ഐ എസ് ഐക്ക് പുതി­യ സംഘ­ട­ന

ശ്രീ­നഗര്‍: ജ­മ്മു­ക­ശ്­മീ­രി­ലെ വി­ഘ­ട­നവാ­ദ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഏ­കോ­പ്പി­പ്പി­ക്കാ­നാ­യി പാ­ക് ചാ­ര­സം­ഘടന (ഐ എസ് ഐ) പു­തി­യ സം­ഘ­ട­ന­യ്­ക്ക് രൂ­പം നല്‍­കി­യ­താ­യി സൂച­ന. ജ­മ്മു­ക­ശ്­മീര്‍ മു­ജാ­ഹി­ദ്ദീന്‍ (ജെ കെ എം) ആ­ണി പു­തു­താ­യി രൂ­പീ­ക­രി­ച്ച­തെ­ന്ന് പോ­ലീ­സി­ന് മു­ന്നില്‍ കീ­ഴ­ടങ്ങി­യ ഐ എസ് ഐ ചാ­രന്‍ ലി­യാഖ­ത് ഹു­സൈന്‍ വ്യ­ക്ത­മാ­ക്കി.

ഭാര്യ­യോടും മൂ­ന്നു കു­ട്ടി­ക­ളോടു­മൊ­പ്പ­മാ­ണ് ലി­യാഖ­ത് പോ­ലീ­സി­നു മു­മ്പാ­കെ കീ­ഴ­ട­ങ്ങി­യത്. ഐ എസ് ഐ നി­രന്ത­രം താ­ഴ്‌­വ­ര­യി­ലെ പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ ഇ­ട­പെ­ടാ­റു­ണ്ടെന്നും ഏ­ജന്റു­മാര്‍ വി­ഘ­ട­ന­വാ­ദി പ്ര­സ്ഥാ­ന­ങ്ങള്‍­ക്ക് വേ­ണ്ട സ­ഹാ­യം ചെ­യ്തു­കൊ­ടു­ക്കാ­റു­ണ്ടെന്നും ലി­യാഖ­ത് പോ­ലീ­സി­ന് മൊ­ഴി­നല്‍­കി­യി­ട്ടുണ്ട്. ജെ കെ എ­മ്മി­ലേ­ക്ക് റി­ക്രൂ­ട്ട് ചെ­യ്യ­പ്പെ­ട്ട ആ­ളാ­ണ് ലി­യാ­ഖത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.