വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ സൈന്യം നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ സമരങ്ങള്‍ നടത്തുന്നതിനുവേണ്ടി ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ സൈനികരെ ഐ.എസ്.ഐ സഹായിച്ചുവെന്ന് വിക്കീലീക്‌സ് വെളിപ്പെടുത്തല്‍. ഇതെ പറ്റി അമേരിക്കന്‍ അന്വേഷണ സംഘത്തോട് ഗ്വാണ്ടനാമോ ഉള്‍ക്കടലിലെ നിരവധി തടവുകാര്‍ പറഞ്ഞുവെന്നാണ് പുതുതായി പുറത്തുവിട്ട കേബിളില്‍ വിക്കീലീക്‌സ് വെളിപ്പെടുത്തുന്നത്.

കാശ്മീരികളെ ബോംബുവെക്കാനും തട്ടിക്കൊണ്ടുപോകാനും കൊല്ലാനുമൊക്കെ ഐ.എസ്.ഐ ‘അനുവദിച്ചു’വെന്നാണ് ഒരു തടവുകാരന്‍ പറഞ്ഞതെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയെ ആക്രമിക്കുന്നതിനുവേണ്ടി സൈനികര്‍ക്ക് പരിശീലനം നല്‍കുന്ന ഐ.എസ്.ഐ ക്യാമ്പുകളെകുറിച്ച് അമേരിക്കക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്നും വിക്കീലീക്‌സ് വ്യക്തമാക്കുന്നുണ്ട്. തങ്ങളെ എങ്ങനെയാണ് ദൗത്യങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യാ വിരുധ ഭീകരവാദസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരായ തടവുകാര്‍ അമേരിക്കയോട് വെളിപ്പെടുത്തിയിരുന്നെന്നും വിക്കീലീക്‌സ് പറഞ്ഞു